നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ്‌ന് പിന്നാലെ സിനിമയിലെ ഒരു ‘പ്രധാന കഥാപാത്രം’ ആയ കാര്‍ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം.
സിനിമയില്‍ വളരെ പ്രാധ്യാനമുള്ള ഒരു കഥാപാത്രം ആയി തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ് യാത്ര ചെയ്യുന്ന കാറുള്ളത്. ടാറ്റ സുമോ എന്ന കാര്‍ സിനിമയില്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഉണ്ട്.
പ്രേക്ഷകരുമായി കണക്ട് ആകുന്ന രീതിയിലാണ് കാറിന് സിനിമയിലുള്ള സ്ഥാനം. ‘നമ്മുടെ ഈ വണ്ടിയും പൊലീസാണ്’ എന്ന തരത്തില്‍ തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ് കാറിനെയും ഉള്‍പ്പടുത്തുന്നത്.
സിനിമയുടെ റിലീസിന് ശേഷം ചിത്രം കണ്ടവര്‍ ഒക്കെ തന്നെ കാറിനും പ്രശംസയുമായി എത്തിയിട്ടുണ്ട്. സിനിമ ചര്‍ച്ചകളില്‍ ഒക്കെ തന്നെ കണ്ണൂര്‍ സ്‌ക്വാഡിലെ കാറും ഒരു പ്രധാന ചര്‍ച്ച തന്നെയാണ്.
അതേസമയം കേരളത്തില്‍ മാത്രം 330 ല്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ 1.6 ലക്ഷം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റിരിക്കുന്നത്.
റെക്കോഡ് കളക്ഷന്‍ എന്ന നിലയിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.