നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് തിയേറ്ററില്‍ എത്തിയത്.
ചിത്രം റിലീസ് ചെയ്ത ശേഷമുള്ള രണ്ടാമത്തെ വാരാന്ത്യമാണ് കഴിഞ്ഞു പോയത്. ഇപ്പോഴിതാ രണ്ടാം വാരാന്ത്യത്തിലും കണ്ണൂര്‍ സ്‌ക്വാഡിന് റെക്കോഡ് കളക്ഷന്‍ ലഭിച്ചുവെന്നാണ് സിനിമാ ട്രാക്കര്‍മാരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഒരു മമ്മൂട്ടി ചിത്രത്തിന് രണ്ടാം വാരം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് സിനിമക്ക് ലഭിച്ചത്. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തെയാണ് കണ്ണൂര്‍ സ്‌ക്വാഡ് മറികടന്നിരിക്കുന്നത്.
രണ്ടാം വാരം കൂടി കഴിഞ്ഞതോടെ ആകെ മൊത്തം കേരളത്തില്‍ നിന്ന് മാത്രമായി സിനിമ 30 കോടിയോളം രൂപയും ലോകമെമ്പാടു നിന്നും 65 കോടിയോളം രൂപയും നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിക്കറ്റ് വേള്‍ഡ് കപ്പ് നടക്കുന്നതിനിടയിലും കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച കളക്ഷന്‍ തന്നെയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്‌ക്വാഡിന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന കളക്ഷനേക്കാള്‍ ജി.സി.സിയില്‍ കളക്ഷന്‍ ലഭിച്ചിരുന്നു. 2023ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡ് ഉള്‍പ്പടെ ചുരുങ്ങിയ ചിത്രങ്ങള്‍ക്ക് മാത്രമാണ് 50 കോടി എന്ന നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്.
വളരെ ചുരുങ്ങിയ തിയേറ്ററില്‍ മാത്രം റിലീസ് ചെയ്ത് മികച്ച വിജയം സ്വന്തമാക്കാന്‍ സിനിമക്ക് ആയത് വലിയ നേട്ടമായിട്ടാണ് സിനിമാ ട്രാക്കര്‍മാര്‍ കാണുന്നത്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.
കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
Content Highlight: Kannur squad beats Bheeshma parvam in second week collections