| Monday, 9th October 2023, 5:58 pm

'മമ്മൂക്കയ്ക്ക് തന്നെ അറിയാം, അദ്ദേഹത്തിന്റെ പവറും ലെവലും എന്താണെന്ന്, ആളുകള്‍ എങ്ങനെയാണ് അദ്ദേഹത്തെ കാണുന്നതെന്നും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡിലെ യോഗേഷ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും മറക്കില്ല. മലയാളിയായ അങ്കിത് മാധവാണ് ചിത്രത്തില്‍ യു.പി പൊലീസായ യോഗേഷ് ആയി എത്തിയത്.

മമ്മൂട്ടിക്കൊപ്പം ഒരു ഗംഭീര വേഷം കിട്ടിയതിന്റെ സന്തോഷത്തിലാണ് അങ്കിത്.
മമ്മൂട്ടിക്കൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ വണ്ടി വിളിച്ച് ആളുകള്‍ വരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ആ സമയത്താണ് തനിക്കൊക്കെ ലഭിച്ചത് എത്ര വലിയ ഭാഗ്യമാണെന്ന് താന്‍ മനസിലാക്കിയതെന്നാണ് അങ്കിത് പറയുന്നത്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അങ്കിത്.

‘ മമ്മൂക്കയെ ഒന്നു കണ്ടാല്‍ മതിയെന്ന് പറഞ്ഞും അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ വേണ്ടിയും ദൂരെ നിന്നും ആളുകള്‍ വരുന്നത് കണ്ടിട്ടുണ്ട്. ക്യൂ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.  ആ സാറിന്റെ കൂടെയാണ് നമ്മള്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിനൊപ്പമാണ് ഞങ്ങള്‍ പത്തിരുപത് ദിവസം അഭിനയിക്കാന്‍ പോകുന്നത്. അതൊരു വലിയ ഭാഗ്യമാണ്.

ആദ്യമായാണ് മമ്മൂട്ടി സാറിനെ ഇത്രയും അടുത്ത് കാണുന്നത്. സംവിധായകന്‍ റോബി എന്നെ മമ്മൂക്കയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ ആകെ കണ്‍ഫ്യൂഷനായി. അദ്ദേഹത്തെ തൊഴണോ അതോ ഷേക്ക് ഹാന്‍ഡ് കൊടുക്കണൊ എന്നാലോചിച്ച്.

അങ്ങനെ മമ്മൂക്ക ഷേക്ക് ഹാന്‍ഡ് തന്നപ്പോള്‍ ഞാന്‍ തൊഴുതു, ഞാന്‍ തൊഴുതപ്പോള്‍ മമ്മൂക്ക ഷേക്ക് ഹാന്‍ഡ് തന്നു, പെട്ടുപോയി അതായിരുന്നു എന്റെ ആദ്യത്തെ അനുഭവം.
സിനിമ തുടങ്ങിയപ്പോള്‍ എനിക്ക് മമ്മൂക്കയുമായി അധികം ഇടപഴകാനുള്ള അവസരം ഒന്നും കിട്ടിയില്ല. വൈകുനേരം ആറ് മുതല്‍ പുലര്‍ച്ച ആറ് വരെയുള്ള ഷെഡ്യൂളാണ്. അവിടെ സംസാരങ്ങള്‍ക്കൊന്നും സമയമില്ല. വിഷ് ചെയ്യുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ.

പിന്നീട് അദ്ദേഹത്തിനൊപ്പമുള്ള സീനുകളൊക്കെ വന്നു, ഒരുമിച്ച് യാത്ര ചെയ്യുന്ന സീക്വന്‍സുകളൊക്കെ തുടങ്ങിയപ്പോള്‍ ഒരുപാട് സംസാരിക്കാനൊക്കെ സമയം കിട്ടി.
സിനിമ, രാഷ്ട്രീയം, ഫിലോസഫി, സംഗീതം, ടെക്‌നോളജി അങ്ങനെ സൂര്യനുകീഴുലുള്ള എന്തിനെ പറ്റിയും അദ്ദേഹം സംസാരിക്കും.

അത്രയും അപ്‌ഡേറ്റഡായിട്ടുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. മമ്മൂക്ക നല്ലൊരു നിരീക്ഷകനാണ്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഒബ്‌സേര്‍വ് ചെയ്യുന്ന രീതി ഭയങ്കരമാണ് പിന്നെ അദ്ദേഹത്തിന്റെ  സെല്‍ഫ് കോണ്‍ഫിഡന്‍സ് ഭയങ്കരമാണ്.

മമ്മൂക്കയ്ക്ക് തന്നെ അറിയാം പുള്ളി ആരാണെന്ന്. പുള്ളിയുടെ പവറും ലെവലും എന്താണെന്ന് പുള്ളിക്ക് അറിയാം. ആളുകള്‍ പുള്ളിയെ കാണുന്നത് എങ്ങനെയെന്ന് അറിയാം. മാനറിസവും എല്ലാം അതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതിന് അനുസരിച്ചാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും.

അതുകൊണ്ടു തന്നെ  അദ്ദേഹത്തെ നോക്കിയാല്‍ തന്നെ നമ്മുക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാവും. പുള്ളി ആളുകളുമായി ഇന്ററാക്ട് ചെയ്യുന്നത് എങ്ങനെയാണെന്നതുള്‍പ്പെടെ. പുള്ളി കോസ്റ്റിയൂമും ധരിച്ച് വന്നാല്‍ മതി കഥാപാത്രമായി മാറാന്‍. പുള്ളി ആക്ട് ചെയ്യുന്ന രീതിയൊക്കെ ഒരു കലയാണ്. അത് കാണാന്‍ തന്നെ ഒരു കലയാണ്. വലിയ മോട്ടിവേഷനാണ്. അവിടെ നിന്ന് പുള്ളിക്കാരനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്റെ പണി’, നടന്‍ അങ്കിത് മാധവ് പറഞ്ഞു.

Content Highlight: kannur Squad Actor Ankit about mammootty

We use cookies to give you the best possible experience. Learn more