കണ്ണൂരില്‍ സ്കൂൾ ബസ് മറിഞ്ഞ് 14 കുട്ടികൾക്ക് പരിക്ക് ഒരു കുട്ടി മരിച്ചു
Kerala News
കണ്ണൂരില്‍ സ്കൂൾ ബസ് മറിഞ്ഞ് 14 കുട്ടികൾക്ക് പരിക്ക് ഒരു കുട്ടി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2025, 5:01 pm

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് 14 കുട്ടികൾക്ക് പരിക്കേറ്റു. ഒരു കുട്ടി മരിച്ചു . കണ്ണൂർ വളക്കൈ പാലത്തിനടുത്തുള്ള റോഡരികിലാണ് ബസ് മറിഞ്ഞത്.

ബസിൽ പതിനഞ്ചിൽ അധികം കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. എല്ലാവർക്കും തന്നെ പരിക്കേറ്റിട്ടുണ്ട്. മറിഞ്ഞത് ചിന്മയ വിദ്യാലയത്തിലെ ബസ് ആണെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വൈകീട്ട് സ്കൂൾ വിട്ട് കുട്ടികളെ കൊണ്ടുപോകുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.

 

updating…

Content Highlight: Kannur school bus overturned accident; 15 children injured, one child in critical condition