കണ്ണൂര്‍: ബോംബ് നിര്‍മാണ ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഴപ്പിലങ്ങാട് കൂടകടവ് വിവേകാനന്ദ നഗറിലെ ധനുഷിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറില്‍ ബോംബ് നിര്‍മാണ പരിശീലനം നടത്തുകയും നടുറോഡില്‍ ബോംബെറിഞ്ഞ് പൊട്ടിക്കുകയും ചെയ്യുന്നതിന്റെ
വീഡിയോ വാട്സ്ആപ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയുള്ള പരാതിയിലാണ് നടപടി. ചൊവ്വാഴ്ച ഉച്ചയോടെ പൊലിസ് വിഷയത്തില്‍ നടപടികള്‍ തുടങ്ങിയത്. സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.