| Saturday, 17th March 2018, 11:55 pm

'ഈ നാട്ടിലുള്ളവര്‍ വേശ്യകളെ പോലെയാണ് കാണുന്നത്; കേരളത്തിലുള്ളവരില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല'; നാട്ടുകാരില്‍ നിന്നും നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് കണ്ണൂര്‍ 'നിഫ്റ്റി'ലെ ഇതര സംസ്ഥാന വിദ്യാര്‍ത്ഥിനികള്‍

ഹരിപ്രസാദ്. യു

ധര്‍മ്മശാല: നാട്ടുകാരായ സാമൂഹ്യ വിരുദ്ധര്‍ കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (നിഫ്റ്റ്) ഇതര സംസ്ഥാന വിദ്യാര്‍ത്ഥിനികള്‍. നിഫ്റ്റിലെ പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

നാട്ടുകാരായ സാമൂഹ്യവിരുദ്ധരില്‍ നിന്നും നേരിടുന്ന അതിക്രമങ്ങള്‍ ഇതരസംസ്ഥാന വിദ്യാര്‍ത്ഥിനികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. അതിക്രമങ്ങളെ ഭയന്ന് തങ്ങള്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം പോലും ഇവിടെ ഇല്ല എന്ന് മുംബൈ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി പറഞ്ഞു.


Also Read: പീസ് സ്‌കൂള്‍ പാഠപുസ്തക വിവാദം; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി എം.എം അക്ബര്‍ (Watch Video)


കോളേജിനു പുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാനും തങ്ങള്‍ക്ക് കഴിയില്ല. കൂട്ടമായി ഒരു ആണ്‍കുട്ടിയുടെ ഒപ്പം മാത്രമേ നിഫ്റ്റിലെ പെണഅ#കുട്ടികള്‍ക്കു പുറത്തു പോകാന്‍ കഴിയൂ എന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

ഇവിടെയുള്ളവര്‍ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികളെ വേശ്യകളായാണ് പരിഗണിക്കുന്നത്. “നിങ്ങള്‍ വേശ്യകളാണ്” എന്ന് ചിലര്‍ മെസേജുകള്‍ അയച്ചിട്ടു പോലുമുണ്ട്. തന്റെ ഒരു സുഹൃത്തിനോട് അടുത്തിടെ കോളേജിനു പുറത്തുള്ള ഒരാള്‍ ചോദിച്ചത് “നിനക്ക് ഒരു രാത്രിയ്ക്ക് എത്ര രൂപയാണ്” എന്നാണെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.


Don”t Miss: കപ്പ് നേടിയിട്ടും റെക്കോര്‍ഡ് നേടാനാകാതെ ചെന്നൈയുടെ മലയാളിതാരം മുഹമ്മദ് റാഫി 


ഇവിടെയുള്ളവര്‍ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികളെ പറ്റി അപവാദ കഥകള്‍ പറഞ്ഞു നടക്കാറുണ്ടെന്ന് മുംബൈയില്‍ നിന്നു തന്നെയുള്ള മറ്റൊരു വിദ്യാര്‍ത്ഥിനി പറഞ്ഞു. തങ്ങള്‍ മുംബൈയില്‍ നിന്നുള്ളവരാണ്. അവിടെ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരാള്‍ ധരിച്ച വസ്ത്രം നോക്കി അയാളെ വിലയിരുത്തുന്ന മാനസികാവസ്ഥയല്ല അവിടെയുള്ളവര്‍ക്കുള്ളത്. എന്നാല്‍ ഇവിടെ സുരക്ഷാകാരണങ്ങളാല്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയുന്നില്ല.

“കണ്ണൂരിനു പുറമെ ഇന്ത്യയിലാകെ 15 നിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഏറ്റവും മോശം നിഫ്റ്റ് ഉള്ളത് കണ്ണൂരിലാണ്. ഇതിനു കാരണം ഇവിടുത്തെ നാട്ടുകാരാണ്. മറ്റു നിഫ്റ്റ് ക്യാംപസുകളില്‍ ഹോസ്റ്റലിലെ സമയനിയന്ത്രണം കുറവാണ്. എന്നാല്‍ കണ്ണൂരിലെ ക്യാംപസില്‍ ഏഴുമണി വരെയാണ് ഇത്.” -വിദ്യാര്‍ത്ഥിനി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

വിശദമായ റിപ്പോര്‍ട്ട് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


തത്സമയ വാര്‍ത്തകള്‍ ലഭിക്കാനായി ഡൂള്‍ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാം – Click Here.

ഹരിപ്രസാദ്. യു

We use cookies to give you the best possible experience. Learn more