| Thursday, 16th March 2017, 11:36 am

കണ്ണൂരില്‍ ബി.ജെ.പി മഹിളാ നേതാവിനു നേരെ സദാചാര അക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരിലെ ബി.ജെ.പി മഹിളാ നേതാവിന് നേരെ സദാചാര അക്രമണം. മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗത്തിന് നേരെയാണ് സൈബര്‍ സദാചാര അക്രമണം നടക്കുന്നത്.


Also read പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ്: നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍ 


കഴിഞ്ഞ ദിവസം ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ ആളനക്കം കാണപ്പെട്ട നാട്ടുകാര്‍ വീട് വളഞ്ഞപ്പോള്‍ യുവമോര്‍ച്ച നേതാവിനെയും ആര്‍.എസ്.എസ് പ്രവര്‍ത്തകനെയും വീട്ടില്‍ കാണുകയായിരുന്നെന്നും നാട്ടുകാരെ കണ്ടപ്പോള്‍ ഇരിട്ടി പടിയൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയോടിയെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

പരിസരത്തുള്ള സ്ത്രീകള്‍ വീട്ടിലെത്തി മഹിളാമോര്‍ച്ച നേതാവിനെ പൊലീസില്‍ ഏല്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് ഓട്ടോയില്‍ കയറ്റി വിടുകയായിരുന്നെന്നും പ്രചരണങ്ങളുണ്ട്.


Dont miss വീട്ടമ്മ കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍; പിടിയിലായത് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ആര്‍.എസ്.എസ് കാര്യവാഹകുമായ വ്യക്തി 


അനാശാസ്യത്തിന് മഹിളാമോര്‍ച്ച നേതാവ് പിടിക്കപ്പെട്ടെന്ന നിലയിലാണ് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. രാഷ്ട്രീയ എതിരാളികളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്ത് വനിതാ നേതാവിനെ അപമാനിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

സ്ഥലത്ത് നിന്നു രക്ഷപ്പെട്ടെന്നു പറയപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെയും മഹിളാമോര്‍ച്ചാ നേതാവിന്റെയും ചിത്രങ്ങളും ഫേസ്ബുക്കും വാട്ട്‌സ്അപ്പും അടക്കമുള്ള നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more