കണ്ണൂര്‍: കണ്ണൂരില്‍ സേവാഭാരതിയെ കൊവിഡ് റിലീഫ് ഏജന്‍സിയായി നിയോഗിച്ച തീരുമാനം റദ്ദ് ചെയ്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു, തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശം അവഗണിക്കുന്നു തുടങ്ങി നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
സന്നദ്ധ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയ സേവാഭാരതിയ്‌ക്കെതിരെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വ്യാപകമായ പരാതി ഉയരുകയായിരുന്നു.
ദുരന്ത നിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തില്‍ കോ ചെയര്‍മാന്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യയാണ് ഇക്കാര്യം ഉന്നയിച്ചത്.
‘റിലീഫ് ഏജന്‍സിയാണെന്ന് പറഞ്ഞ് സംഘങ്ങളായി കയറി ഇറങ്ങുകയും മരുന്നിന്റെ കുറിപ്പടിയോ ഒന്നും നല്‍കാതെ ചില മരുന്നുകള്‍ വീട്ടിലെത്തിച്ചു എന്ന പരാതി വന്നു. അവരുടെ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ചില പ്രചരണ പ്രവര്‍ത്തനങ്ങളാണ് ഇതിന് പിന്നില്‍ നടത്തുന്നത്,’ പി. പി ദിവ്യ പറഞ്ഞു.
മെയ് 22ാം തീയ്യതി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് സേവാഭാരതിയെ കൊവിഡ് റിലീഫ് ഏജന്‍സിയായി അംഗീകരിച്ചത്. എന്നാല്‍ സേവാഭാരതിയെ കൊവിഡ് റിലീഫ് ഏജന്‍സിയായി തെരഞ്ഞെടുത്ത നടപടിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
വിവിധ സന്നദ്ധ സംഘടനകള്‍ നല്‍കിയ അപേക്ഷകള്‍ അവഗണിച്ചുകൊണ്ടാണ് സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി തെരഞ്ഞെടുത്തുത്തത്. സേവാഭാരതിക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന കാര്‍ഡ് നല്‍കാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.
എന്നാല്‍ പരാതകള്‍ ഉയര്‍ന്നതോടെ സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി നിശ്ചയിച്ച തീരുമാനം പിന്‍വലിച്ച ഭരണകൂടം റിലീഫ് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ അപേക്ഷ നല്‍കിയ മറ്റു സംഘടനകളുടെ പട്ടിക തുടര്‍ തീരുമാനത്തിനായി സര്‍ക്കാരിന് അയച്ചുകൊടുക്കാനും തീരുമാനിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Kannur district disaster management authority dispel sevabharathi as covid relief agency