[] കണ്ണൂര്‍: അബ്ദുളളക്കുട്ടിയെ രാജി വെപ്പിച്ച് താന്‍ ആ സീറ്റില്‍ മല്‍സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതവും മാധ്യമ സൃഷ്ടിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. അബ്ദുളളക്കുട്ടിയെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കണമെന്നും മാധ്യമങ്ങളിലൂടെയുളള നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അബ്ദുള്ളകുട്ടിയെ രാജി വെപ്പിച്ച് താന്‍ ആ സീറ്റില്‍ മത്സരിച്ചാല്‍ ജനങ്ങള്‍ തന്നെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അബ്ദുള്ളക്കുട്ടിക്ക് പൂര്‍ണ്ണ പിന്തുണയുമായി കണ്ണൂര്‍ ഡി.സി.സിയും രംഗത്തെത്തി.
അബ്ദുള്ളകുട്ടി വേട്ടയാടപ്പെടുകയാണ.് എം.എല്‍.എയും കണ്ണൂര്‍ ഡി.സി.സിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണം തെറ്റാണ്. മാധ്യമങ്ങള്‍ സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണം. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.
തന്റെ രാജി വാര്‍ത്ത തെറ്റാണെന്നും താനും ഡി.സി.സിയും തമ്മില്‍ യാതൊരു തര്‍ക്കവുമില്ലന്നും അബ്ദുള്ളകുട്ടി പ്രതികരിച്ചു. വിഷമഘട്ടങ്ങളില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സരിത എസ്. നായര്‍ അബ്ദുള്ളകുട്ടിയ്‌ക്കെതിരെ നല്‍കിയ രഹസ്യമൊഴിയില്‍ അവ്യക്തത ഉള്ളതിനാല്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. മൊഴിയിലെ ദുരൂഹതകള്‍ മാറ്റിയ ശേഷം മാത്രം അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.