[]ന്യൂദല്‍ഹി: ആഭ്യന്തരവകുപ്പിനെതിരെ കണ്ണൂര്‍ ഡിസിസി ഹൈക്കമാന്റിന് പരാതി നല്‍കി.
കണ്ണൂരില്‍ ഡി.സി.സി ഓഫീസിന് നേരെയും മുഖ്യമന്ത്രിക്ക് നേരെയും ഉണ്ടായ അക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ഡി.സി.സി ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്.
ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കിയത്.
പോലീസില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്ന് നേരത്തെയും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരവകുപ്പ് ഇതിന് മറുപടി നല്‍കിയിരുന്നില്ല.
ആഭ്യന്തര വകുപ്പിന് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സുരക്ഷ നല്‍കാന്‍ സാധിക്കുന്നില്ല. ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലും ആഭ്യന്തര വകുപ്പിന് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമണത്തിന് ശേഷം അക്രമണസാധ്യത ഉണ്ടെന്നും കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഡി.സി.സി വ്യക്തമാക്കിയിട്ടുണ്ട്.