കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണം നഷ്ടമായതിന് പിന്നാലെ കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിനെതിരെ സി.പി.ഐ.എം. പി.കെ രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.
‘രാഗേഷിന്റെ നിലപാട് രാഷ്ട്രീയമായും ധാര്‍മ്മികമായും തെറ്റാണ്. രാഗേഷിന്റെ നടപടി കൂറുമാറ്റമാണ്. അവിശ്വാസപ്രമേയം ഡെപ്യൂട്ടി മേയര്‍ക്ക് കൂടി എതിരാണ്.’
നേരത്തെ എല്‍.ഡി.എഫ് ഭരിച്ചിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവന്നിരുന്ന അവിശ്വാസപ്രമേയം പാസായിരുന്നു. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. 26നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്.
പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചത്. പി.കെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കുകയും ചെയ്തിരുന്നു. 55 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായത്. ഒരു എല്‍.ഡി.എഫ് കൗണ്‍സിലര്‍ കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്‍.ഡി.എഫ് അംഗബലം 26 ആയി ചുരുങ്ങിയിരുന്നു.
അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനു മുന്നോടിയായി യു.ഡി.എഫ്, പി.കെ രാഗേഷുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു. യു.ഡി.എഫിലെ സുമ ബാലകൃഷ്ണന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചനകള്‍.
WATCH THIS VIDEO: