| Tuesday, 22nd May 2018, 12:30 pm

തുരുത്തി ദേശീയപാതാ വികസനം: കണ്ണൂർ കലക്ട്രേറ്റിലേക്ക് സമരസമിതി മാർച്ച് നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: ദേശീയ പാതാ വികസനവുമായി ബന്ധപെട്ട് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന തുരുത്തി നിവാസികൾ കണ്ണൂർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.

അമ്പതിലധികം ദലിത് കുടുംബങ്ങളാണ‍് തുരുത്തി കോളനിയിൽ വസിക്കുന്നത്. ഒരു മുന്നറിയിപ്പ് നോട്ടീസ് പോലും നൽകാതെയാണ‍് തുരുത്തി കോളനിയിൽ ദേശീയപാതാ വികസനം നടപ്പിൽ വരുത്താൻ അധികൃതർ തീരുമാനിച്ചത് എന്നാണ‍് ആക്ഷേപം. ദേശീയപാതാ അതോറിറ്റി വെബ്സൈറ്റിൽ നിന്ന് മാത്രമാണ‍് നിവാസികൾ വികസനം സംബന്ധിച്ച ആദ്യവിവിവരം അറിയുന്നതത്രെ.


ALSO READ: കീഴാറ്റൂര്‍ സമരത്തെ ഏറ്റെടുത്ത കേരളം തുരുത്തിയിലെ ദളിത് സമരത്തെ കാണാതെ പോകുന്നത് എന്തുകൊണ്ട്


ഈ നടപടികൾക്കെതിരെയാണ‍് പാപ്പിനിശ്ശേരി തുരുത്തി എൻ.എച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശനിവാസികൾ കലക്ട്രേറ്റ് മാർച്ച് നടത്തിയത്. സമരസമിതി ഒരു വികസനത്തിനും എതിരല്ലെന്നും, ഒന്നോ രണ്ടോ അലൈന്മെന്റുകളിലായി ദേശീയപാതാ വികസനത്തിന‍് പുനർനിർണ്ണയം നടത്തണം എന്നതാണ്‌ തങ്ങളുടെ ആവശ്യമെന്നും സമരക്കാർ പറയുന്നു.

കലക്ട്രേറ്റ് മാർച്ചിൽ എല്ലാ രാഷ്ട്രീയ സംഘടനകളുടേയും, ദളിത് സംഘടനകളുടേയും, പരിസ്ഥിതി പൗരാവകാശ പ്രവർത്തകരുടേയും പിന്തുണ സമരസമിതി ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more