ജര്‍മ്മനിയെ ട്രോളി കണ്ണൂര്‍ കളക്ടര്‍; ആ ഫ്‌ലക്‌സുകള്‍ അങ്ങ് നീക്കം ചെയ്‌തേക്ക്
Kerala
ജര്‍മ്മനിയെ ട്രോളി കണ്ണൂര്‍ കളക്ടര്‍; ആ ഫ്‌ലക്‌സുകള്‍ അങ്ങ് നീക്കം ചെയ്‌തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th June 2018, 11:21 am

കണ്ണൂർ: മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനി ഈ ലോകകപ്പില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ ജര്‍മ്മന്‍ ആരാധകരെ ട്രോളി കണ്ണൂര്‍ കളക്ടര്‍. ട്രോളിനൊപ്പം അല്പം ചിന്തയും പകരുന്നതാണ് കണ്ണൂര്‍ കളക്ടറുടെ പോസ്റ്റ്.


ALSO READ: ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ല; പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടല്ലെന്നും ദിലീപ്


കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്‌ലക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഫേസ്ബുക്കില്‍ എഴുതിയ കളക്ടര്‍ മിര്‍ മൊഹമ്മദ് അലി ഫ്‌ലക്‌സുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്ക കൂടെ പോസ്റ്റിലൂടെ പങ്കുവച്ചു.


ALSO READ: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് നരകകവാടത്തില്‍ നിന്ന്


വളരെ മികച്ച പ്രതികരണമാണ് കളക്ടരുടെ പോസ്റ്റിന് കമന്റുകള്‍ വഴി ലഭിക്കുന്നത്. കളിയുടെ ഭാഗമായി വെച്ച എല്ലാ ബോര്‍ഡുകളും കൃത്യമായി നീക്കം ചെയ്യുമെന്ന് പലരും കമന്റുകളിലൂടെ മറുപടി നല്‍കുന്നുണ്ട്. 451ഓളം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.


ALSO READ: ഇങ്ങനെയാണ് റയല്‍ മാഡ്രിഡ് അര്‍ജന്റീനയുടെ ലോകകപ്പ് ഇല്ലാതാക്കിയത്; നിര്‍ണ്ണായക വെളിപ്പെടുത്തലുമായ് ഏയ്ഞ്ചല്‍ ഡി മരിയ


ഫ്‌ലക്‌സുകള്‍ മണ്ണില്‍ അലിഞ്ഞ് ചേരാത്തത് വഴി വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. ലോകകപ്പ് കാലത്ത് എല്ലാ ടീമുകളുടേയും ആരാധകര്‍ വലിയ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഒരുപാട് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. അതിനിടയിലാണ് കണ്ണൂര്‍ കളക്ടര്‍ ട്രോളിലൂടെയുള്ള ചിന്ത കൈമാറിയത്.

പോസ്റ്റ് വായിക്കാം

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.