| Monday, 6th February 2017, 10:06 am

കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ കടലിലേക്ക് എടുത്ത് ചാടി . . പിന്നീട് സംഭവിച്ചത്. . .

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടില്‍ എട്ടു പേര്‍ക്കൊപ്പം ഉള്‍ക്കടലിലേക്ക് എത്തിയായിരുന്നു കലക്ടര്‍ കടലില്‍ ചാടിയത്.


കണ്ണൂര്‍: നീന്തല്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലി നിര്‍വഹിച്ചത് കടലില്‍ നീന്തി. പയ്യാമ്പലത്ത് ചാള്‍സണ്‍ സ്വിമ്മിംഗ് അക്കാദമിയുടെ നീന്തല്‍ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനമാണ് കലക്ടര്‍ കടലില്‍ നീന്തി നിര്‍വഹിച്ചത്.


Also read ഭോപാല്‍ സിമി ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിക്കുന്ന ജഡ്ജി രാജിവെച്ചു 


കാഴ്ചക്കരായി ബീച്ചിലുണ്ടായിരുന്നവരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു കലക്ടറുടെ വ്യത്യസ്ത ഉദ്ഘാടന രീതി. കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടില്‍ എട്ടു പേര്‍ക്കൊപ്പം ഉള്‍ക്കടലിലേക്ക് എത്തിയായിരുന്നു കലക്ടര്‍ കടലില്‍ ചാടിയത്. പിന്നീട് ഒരു കിലോമീറ്ററോളം നീന്തിയാണ് മിര്‍ മുഹമ്മദ് അലി തീരത്തെത്തിയത്.

അരക്കിലോമീറ്റര്‍ നീന്താനായിരുന്നു സംഘാടകര്‍ തീരുമാനിച്ചിരുന്നതെങ്കിലും തന്റെ നിര്‍ബന്ധപ്രകാരമാണ് ഒരു കിലോമീറ്റര്‍ ആക്കിയതെന്ന് കലക്ടര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ലയായ കണ്ണൂരില്‍ എല്ലാവരും നീന്തല്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. കടലില്‍ നീന്തുന്നതിനായി പ്രത്യേക പരിശീലനവും കലക്ടര്‍ നേടിയിരുന്നു. കരയിലേക്ക് നീന്തിക്കയറിയ കലക്ടറെ കയ്യടികളുമായാണ് ആള്‍ക്കൂട്ടം സ്വീകരിച്ചത്.


Dont miss ഫയല്‍ തടഞ്ഞുവെക്കുന്നവരെ തല്‍സ്ഥാനത്തുനിന്ന് നീക്കി അവിടെ ആണ്‍പിള്ളേരെ ഇരുത്തും: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ജി. സുധാകരന്റെ ഭീഷണി 


പയ്യാമ്പലത്തെ ലൈഫ്ഗാര്‍ഡ് പി ചാള്‍സന്‍ നേതൃത്വം നല്‍കുന്ന അക്കാദമിയാണ് ചാള്‍സന്‍ സ്വിമ്മിംഗ് അക്കാദമി. 2000 പേരെ നിന്തല്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ എം.പി പി. കെ ശ്രീമതി ടീച്ചര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിനെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more