പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭാ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; പുതിയ നിയമനം കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി
Kerala
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭാ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; പുതിയ നിയമനം കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2019, 6:49 pm

കണ്ണൂര്‍: വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷിനെ തിരിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായിട്ടാണ് നിയമനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജൂണ്‍ 18-നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ (48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ.

നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തെത്തുടര്‍ന്ന്  നഗരസഭാ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥരെ അന്ന് സസ്‌പെന്റ് ചെയ്തിരുന്നു.