തിരുവനന്തപുരം: പ്രവാസികളുടെ മടക്കത്തിന് കണ്ണൂരിലേക്ക് വിമാനം എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ മാസം 12 നാണ് കണ്ണൂരിലേക്ക് വിമാനം എത്തുക. ദുബായില്‍ നിന്നുള്ള വിമാനമായിരിക്കും ഇത്.
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാം. അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതായി ആലോചിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിലേക്ക് നാളെ പ്രവാസികളുമായി എത്തുക രണ്ട് വിമാനങ്ങള്‍ മാത്രമാണ്. കോഴിക്കോടേക്കും കൊച്ചിയിലേക്കുമുള്ള രണ്ട് വിമാനങ്ങളുടെ സമയക്രമം മാറ്റി. ഇതിനാല്‍ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും നാളെ ഓരോ വിമാനം മാത്രമാണ് എത്തുക.
സൗദി അറേബ്യയില്‍ നിന്നും നാളെ എത്തുമെന്ന് കരുതിയ വിമാനം മറ്റന്നാളേക്ക് മാറ്റിയതായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. നേരത്തെ ദോഹ-കൊച്ചി സര്‍വീസ് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.
അബുദാബി-കൊച്ചി വിമാനം നാളെയത്തും. ദുബായ്-കോഴിക്കോട് വിമാനവും നാളെയത്തും. നാളെ ഉച്ചയക്ക് 12.30 ന് കേരളത്തില്‍ നിന്നും വിമാനങ്ങള്‍ തിരിക്കും. കൊച്ചിയിലും കോഴിക്കോടും നാളെ രാത്രി 9.40 ന് എത്തുമെന്നാണ് വിവരം.
പ്രവാസികളെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ പതിമൂന്ന് സര്‍വീസുകളാണ് നടത്തുക. എട്ട് വിമാനങ്ങളാണ് തയ്യാറാക്കി നിര്‍ത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍.
നെടുമ്പാശേരിയിലെത്തുന്ന പ്രവാസികളില്‍ രോഗ ലക്ഷണമില്ലാത്തവരെ രാജഗിരി കോളേജ് ഹോസ്റ്റലില്‍ ആണ് നിരീക്ഷിക്കുക. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റു ജില്ലകളില്‍ നിന്നുള്ള പ്രവാസികളെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിക്കും. മറ്റു ജില്ലകളിലേക്ക് പ്രവാസികളെ കൊണ്ടുപോകുക കെ.എസ്.ആര്‍.ടി.സി ബസുകളിലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: