കണ്ണൂർ: പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്ക്കരണത്തിനിടെയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാളെ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനുള്ള വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം തൊട്ടു മട്ടന്നൂർ വരെ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിമാനത്താവളം കാണാൻ നിരവധി ജനങ്ങൾ എത്തുമെന്നാണ് കരുതപ്പെടുന്നത്.
Also Read ഡി.വൈ.എഫ്.ഐ “ഒടിയന്‍””തടയുമെന്ന പ്രചരണം വ്യാജം; നിയമ നടപടി സ്വീകരിക്കും : എ.എ. റഹീം
ഇതിനായി പ്രത്യേക ബസ് സർവീസ് സിയാൽ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. എയർപോർട്ടിന് വേണ്ടി ഭൂമി വിട്ടു നൽകിയവർക്കും വിമാനത്താവളത്തിനായി പ്രയത്നിച്ചവർക്കും ഉത്‌ഘാടനത്തിന് പ്രത്യേക ക്ഷണമുണ്ട്. വിമാനത്താവള പദ്ധതിക്ക് തുടക്കമിട്ട മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർക്കുള്ള ആദരസൂചകമായി നായനാരുടെ ഭാര്യ കെ.പി. ശാരദയെ പ്രേത്യേകം ക്ഷണിച്ചിട്ടുണ്ട്.
Also Read കോഫീ വിത്ത് കരണില്‍ ആദ്യമായി തെന്നിന്ത്യന്‍ അതിഥികള്‍ക്ക് ക്ഷണം
നാളെ രാവിലെ 10 മണിയോടെയാകും ഉത്ഘാടന ചടങ്ങുകൾ തുടങ്ങുക. വിമാനത്താവളത്തിന്റെ തറക്കല്ലിടൽ, ഭൂമി ഏറ്റെടുക്കൽ, അന്തിമ ഘട്ട നിർമ്മാണം എന്നിവയ്ക്ക് ചുക്കാൻ പിടിച്ച മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും ചടങ്ങിന് ക്ഷണിക്കാത്തത് വിവാദത്തിന് തുടക്കമിട്ടു. ഇവരെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ബഹിഷ്ക്കരണവും ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാർച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങളും സുരക്ഷയുമുണ്ടാകും.