നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ദുല്‍ഖര്‍ സല്മാന് മുഖ്യവേഷത്തിലെത്തിയ കണ്ണും കണ്ണും കൊളൈയടിത്താല്. ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനെ കൂടാതെ റിതു വര്‍മ്മ, നിരഞ്ജിനി, ഗൗതം മേനോന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നീണ്ട കാലത്തിന് ശേഷം തിയ്യേറ്ററുകളില്‍ നിന്ന് താന്‍ കണ്ട ചിത്രമാണ് കണ്ണും കണ്ണും കൊളൈയടിത്താലെന്ന് ഗൗതം മേനോന് പറഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷത്തിനെത്തിയപ്പോഴായിരുന്നു ഗൗതം മേനോന്റെ ഈ വാക്കുകള്‍.
നീണ്ട കാലത്തിന് ശേഷം തിയ്യേറ്ററുകളില്‍ നിന്ന് താന്‍ കണ്ട ചിത്രമാണ് കണ്ണും കണ്ണും കൊളൈയടിത്താല്. കണ്ണും കണ്ണും കൊളൈയടിത്താല് പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. നാല് തവണ ഞാന്‍ ഈ ചിത്രം തിയ്യേറ്ററില്‍ നിന്ന് കാണുകയും പ്രേക്ഷകര്‍ ആഘോഷിക്കുന്നതിന് സാക്ഷിയാവുകയും ചെയ്തുവെന്നും ഗൗതം മേനോന് പറഞ്ഞു.
ദേസിങ് എന്നെ സമീപിച്ചപ്പോള്‍ എനിക്ക് വളരെ നല്ല അന്തരീക്ഷവും താല്പര്യവുമാണ് തോന്നിയത്. അതാണെന്നെ ചിത്രത്തിലേക്ക് നയിച്ചത്. ഇപ്പോള്‍ ലഭിക്കുന്ന മികച്ച പ്രതികരണം, എന്റെ തീരുമാനം തെറ്റായില്ലെന്ന് തെളിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ദുല്‍ഖര്‍ സല്മാന്, റിതു വര്‍മ്മ, നിരഞ്ജിനി, രക്ഷന് എന്നിവരടക്കമുള്ള മുഴുവന്‍ അണിയറ പ്രവര്‍ത്തകരും അവരവരുടെ റോളുകള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചുവെന്നും ഗൗതം മേനോന് പറഞ്ഞു.