കൊച്ചിയില്‍ പൊലീസ് സുരക്ഷപോലും വേണ്ടെന്നുവെച്ച് കണ്ണന്താനത്തിന്റെ യാത്രയെന്ന് വീഡിയോ : ശ്രദ്ധിച്ചുനോക്കിയാല്‍ പൊലീസിനെ കാണാമെന്നു സോഷ്യല്‍ മീഡിയ
Kerala News
കൊച്ചിയില്‍ പൊലീസ് സുരക്ഷപോലും വേണ്ടെന്നുവെച്ച് കണ്ണന്താനത്തിന്റെ യാത്രയെന്ന് വീഡിയോ : ശ്രദ്ധിച്ചുനോക്കിയാല്‍ പൊലീസിനെ കാണാമെന്നു സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th July 2018, 3:25 pm

 

കൊച്ചി: കൊച്ചി നിരത്തിലൂടെ ഒറ്റയ്ക്ക് കറങ്ങുന്ന കേന്ദ്ര മന്ത്രി കണ്ണന്താനത്തിന്റെ വീഡിയോയെ ട്രോളി സോഷ്യല്‍ മീഡിയ. “പൊലീസ് എസ്‌കോര്‍ട്ടില്ല, കയ്യില്‍ ഒരു കൂടുമായി കൊച്ചിയിലെ നിരത്തിലൂടെ കണ്ണന്താനം തനിച്ച്” എന്ന തലക്കെട്ടില്‍ മാതൃഭൂമിയാണ് കണ്ണന്താനം ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്.

Also Read:ജൂലൈ 30ലെ ഹര്‍ത്താലിന്റെ രഹസ്യ സ്‌പോണ്‍സര്‍ സി.പി.ഐ.എം: ആരോപണവുമായി ടി. ജി മോഹന്‍ദാസ്

തനിക്ക് പൊലീസ് എസ്‌കോര്‍ട്ട് വേണ്ടെന്ന് പലതവണ പറഞ്ഞിട്ടും ഡി.ജി.പി സമ്മതിക്കുന്നില്ലെന്നാണ് കണ്ണന്താനം പറയുന്നത്. “ഞാന്‍ മന്ത്രിയായപ്പം തന്നെ വീട്ടിലേക്ക് വന്നപ്പോള്‍ നാലുപേര് തോക്കുമായിട്ട് നില്‍ക്കുന്ന എന്റെ വീട്ടില്. ഞാന്‍ ആദ്യം ചെയ്തത് ഡി.ജി.പിയെ വിളിച്ച് അവരെ മാറ്റാന്‍ പറഞ്ഞു. അന്ന് മാറ്റി. അടുത്തദിവസം ചെന്നപ്പോള്‍ പിന്നേയും പൊലീസുകാര്‍. പിന്നെ ഞാന്‍ എഴുതിക്കൊടുത്തു, എന്റെ വീട്ടിന്റെ മുമ്പില്‍ പൊലീസുകാര്‍ പാടില്ലയെന്ന്. ഞാന്‍ ഇവിടുത്തെ ഡി.ജി.പിയോട് പറഞ്ഞത് എനിക്ക് പൈലറ്റ് വേണ്ടായെന്ന്. അവര് നിര്‍ബന്ധമായിട്ടും വെച്ചിരിക്കുന്നു. എനിക്കിപ്പോ എന്താ ചെയ്യാന്‍ പറ്റ്വാ. ഞാനിങ്ങനെ നടന്നുപോകും” എന്നാണ് വീഡിയോയില്‍ കണ്ണന്താനം പറയുന്നത്.

വീഡിയോയില്‍ ഒരു ഭാഗത്ത് ഒരു പൊലീസുകാരന്‍ അദ്ദേഹത്തിനൊപ്പം ഉള്ളതായും കാണാം എന്നിരിക്കെയാണ് ഒറ്റയ്ക്ക് പൊലീസ് എസ്‌കോട്ടില്ലാതെ കണ്ണന്താനം നിരത്തില്‍ എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

Also Read:കീഴാറ്റൂര്‍ ബൈപ്പാസ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം; വയല്‍ക്കിളികളുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും

ഏതായാലും വീഡിയോയെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചില പ്രതകരണങ്ങള്‍ കാണാം:

“ഇതെല്ലാം ബഡായി മാമന്‍ പറഞ്ഞു കൊടുക്കുന്ന ഉടായിപ്പ് ആണ്” എന്നാണ് ഒരാളുടെ പരിഹാസം.

“പൊക്കി പിടിച്ചു മീഡിയ പുറകെ ഇല്ലേ…..ആരെ കാണിക്കാനാണ് ഇതുപോലെ ഉള്ള കോപ്പ് upload ചെയുന്നത് മാധ്യമങ്ങളെ”

“ശരിയാ.. കുട ഇല്ലാതെ ഞന്‍ പുറത്തു പോകുന്നു എന്ന്. മാതൃഭൂമി ഓഫിസില്‍. വിളിച്ചു. പറഞ്ഞു ആണ്.. പോയത് എന്ന് മാത്രം…..”

“എന്റമ്മോ… മഹാത്ഭുതം… ഗിന്നസില്‍ കൊടുക്കണോ…..”

“ശ്രദ്ധിച്ചു നോക്കിയാല്‍ പോലീസിനെ കാണാം!”