| Wednesday, 13th September 2017, 4:44 pm

'ഫാദര്‍ ടോം ഉഴുന്നാലിന് സ്‌റ്റോക്ക് ഹോം സിന്‍ഡ്രം'; മോചനത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് തടവില്‍ കഴിയവെ എങ്ങനെ മനസിലായെന്നും കണ്ണന്താനത്തിന്റെ പരിഹാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭീകരില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ടോം ഉഴുന്നാലിന് സ്‌റ്റോക്ക് ഹോം സിന്‍ഡ്രമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ പരിഹാസം.

പിന്നില്‍ തട്ടി കൊണ്ടു പോയവരോട് തോന്നിയ ആ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അംഗീകരിക്കാതെ യമനേയും വത്തിക്കാനേയും പ്രശംസിച്ച ഫാദറിന് തടവില്‍ കഴിയവെ അതെങ്ങനെ അറിയാന്‍ കഴിഞ്ഞെന്നുമായിരുന്നു കണ്ണന്താനത്തിന്റെ പ്രസ്താവന.


Also Read:  ‘നാണക്കേട്’; മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കോഴിക്കോട്ടെ പരിപാടിയിക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് കമല്‍ഹാസന്‍


ഇന്ത്യയുടെ ഇടപെടലില്ലാതെ ഒരു ഇന്ത്യാക്കാരനെ മോചിപ്പിച്ചു എന്നത് തെറ്റായ ധാരണയാണെന്നും മോചനത്തില്‍ വെളിപ്പെടുത്താന്‍ കഴിയാത്ത ധാരാളം ഇടപെടലുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ട് ഇന്നലെ മോചിപ്പിക്കുകയായിരുന്നു. മോചനദ്രവ്യമായി ഒരു കോടി ഡോളര്‍ നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

We use cookies to give you the best possible experience. Learn more