Entertainment news
കണ്ണന്‍ താമരകുളത്തിന്റെ ഉടുമ്പിലെ കള്ള് പാട്ട് റീമിക്‌സ്; ഗായകരായി അലന്‍സിയറും ഹരീഷ് പേരടിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 09, 06:21 pm
Thursday, 9th December 2021, 11:51 pm

കൊച്ചി: കണ്ണന്‍ താമരകുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉടുമ്പിലെ കള്ള് പാട്ടിന്റെ റീമിക്‌സ് പുറത്തുവിട്ടു. നടന്മാരായ ഹരീഷ് പേരടിയും അലന്‍സിയറുമാണ് റീമിക്‌സ് ഗാനം ആലപിച്ചിരിക്കുന്നത്.

രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാനന്ദ് ജോര്‍ജാണ്. നേരത്തെ ഗാനത്തിന്റെ ഒര്‍ജിനല്‍ പുറത്തുവിട്ടിരുന്നു. ഇമ്രാന്‍ഖാന്‍ ആണ് ഒര്‍ജിനല്‍ ഗാനം ആലപിച്ചിരിക്കുന്നത്.

സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ ആഗ്രഹമായിരുന്നു കള്ളുപാട്ടിനൊരു റീമിക്സ് വേണമെന്ന്. തുടര്‍ന്നാണ് ചിത്രത്തില്‍ ഗാനരംഗത്തില്‍ അഭിനയിച്ച ഹരീഷ് പേരടിയെയും മറ്റൊരു നടനായ അലന്‍സിയറെയും ഗാനം ആലപിക്കാന്‍ വിളിച്ചത്.

വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോളിവുഡില്‍ ആദ്യമായി റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്.
ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്നാണ് സ്വന്തമാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും.

സെന്തില്‍ കൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അസോസിയേറ്റ് ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍-അഭിലാഷ് അര്‍ജുന്‍, ഗാനരചന-രാജീവ് ആലുങ്കല്‍, ഹരി നാരായണന്‍, കണ്ണന്‍ താമരക്കുളം, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം-സുല്‍ത്താന റസാഖ്, ബിസിനസ് കോര്‍ഡിനേറ്റര്‍-ഷാനു പരപ്പനങ്ങാടി, പവന്‍കുമാര്‍, സ്റ്റില്‍സ-ശ്രീജിത്ത് ചെട്ടിപ്പടി.