ഉത്തര്‍പ്രദേശ്: മുന്‍ ഐ.പി.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു. സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതായും യു.പി അതിര്‍ത്തി കഴിയുന്നതു വരെ പൊലീസിന്റെ ബന്ധവസ് ഉണ്ടെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ബനാന റിപ്പബ്ലിക്ക് എന്ന് വിളിച്ച് ട്വീറ്റിലൂടെ കണ്ണന്‍ ഗോപിനാഥന്‍ പരിഹസിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വെച്ചാണ് ശനിയാഴ്ച കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടത്തിയ യാത്രക്കിടയിലാണ് യു.പി പൊലീസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇതിനു മുമ്പ് മറൈന്‍ ഡ്രൈവിലേക്കെത്തിയ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യ
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കണ്ണന്‍ ഗോപിനാഥന്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.