ഉത്തര്‍പ്രദേശ്: മുന്‍ ഐ.പി.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു. സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചതായും യു.പി അതിര്‍ത്തി കഴിയുന്നതു വരെ പൊലീസിന്റെ ബന്ധവസ് ഉണ്ടെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ബനാന റിപ്പബ്ലിക്ക് എന്ന് വിളിച്ച് ട്വീറ്റിലൂടെ കണ്ണന്‍ ഗോപിനാഥന്‍ പരിഹസിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വെച്ചാണ് ശനിയാഴ്ച കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടത്തിയ യാത്രക്കിടയിലാണ് യു.പി പൊലീസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്.
Released on personal bond. Now being escorted out till the border of Independent Banana Republic of Uttar Pradesh. https://t.co/AVIG1lfKj1
— Kannan Gopinathan (@naukarshah) January 4, 2020
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ഇതിനു മുമ്പ് മറൈന്‍ ഡ്രൈവിലേക്കെത്തിയ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.