പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം; കണ്ണന്‍ ഗോപിനാഥനെ വീണ്ടും കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്
CAA Protest
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം; കണ്ണന്‍ ഗോപിനാഥനെ വീണ്ടും കസ്റ്റഡിയിലെടുത്ത് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th January 2020, 3:36 pm

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലഹാബാദില്‍ നടത്തുന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ അലഹാബാദ് എയര്‍പോര്‍ട്ടിലെത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.

ജനുവരി 18ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്കായിരുന്നു അലഹാബാദില്‍ നടക്കാനിരുന്ന പരിപാടി. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറമാണ് പരിപാടി പരിപാടി സംഘടിപ്പിച്ചത്.

കണ്ണന്‍ ഗോപിനാഥന്‍ നേരത്തേയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടത്തിയ യാത്രക്കിടെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ കണ്ണന്‍ ഗോപിനാഥന്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു.

 

നേരത്തെ ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.