| Saturday, 21st December 2019, 9:02 pm

'പട്ടികള്‍ കാറിന് പിന്നാലെ ഓടുന്നപോലെയാണ് സര്‍ക്കാര്‍'; രണ്ടാം ക്ലാസിലെ കുട്ടികള്‍ നമ്മളെ പൊട്ടന്‍മാരാക്കിയെന്ന് കരുതുന്നപോലെയാണ് അമിത്ഷായുടെ വിചാരമെന്നും കണ്ണന്‍ ഗോപിനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. പട്ടികള്‍ ഓടുന്ന പോലെയാണ് ഇവിടുത്തെ സര്‍ക്കാര്‍ എന്നാണ് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞത്.

എം.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് കണ്ണന്‍ ഗോപിനാഥന്റെ പരാമര്‍ശം. ‘പട്ടികള്‍ കാറിന് പിറകെ ഓടുന്നത് കണ്ടിട്ടില്ലേ. കാര്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്ന് പട്ടികള്‍ക്ക് അറിയില്ല. അതുപോലെയാണ് ഇവിടുത്തെ സര്‍ക്കാര്‍ എന്തെങ്കിലുമൊക്കെ ചെയ്യണം, എന്തെങ്കിലുമൊക്കെ പറയണം. അതുകഴിഞ്ഞിട്ടെന്തെന്ന് അവര്‍ക്ക് അറിയില്ല’. കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രണ്ടാം ക്ലാസിലെ കുട്ടികള്‍ക്ക് തോന്നില്ലേ നമ്മളെ പൊട്ടന്‍മാരാക്കിയെന്ന് ആ രീതിയിലാണ് ജനങ്ങളെ പൊട്ടന്‍മാരാക്കിയെന്ന് അവര്‍ വിശ്വസിക്കുന്നത്’. അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം ഏകാധിപത്യമായി മാറുന്നത് ആളുകള്‍ ചോദ്യം ചോദിക്കാന്‍ മടിക്കുന്നതുകൊണ്ടാണെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാറിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാവണമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സിയും സി.എ.എയും ഇന്ത്യയില്‍ നടക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more