| Sunday, 22nd September 2019, 2:52 pm

'മതേതരത്വം ആചാരങ്ങളെ എങ്ങനെ ബാധിക്കും'; സിവില്‍ സര്‍വ്വീസ് പരീക്ഷാ പേപ്പറിലെ വിവാദ ചോദ്യത്തിന് ഉത്തരവുമായി കണ്ണന്‍ ഗോപിനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്നലെ നടന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യത്തിന് മറുപടി ട്വീറ്റ് ചെയ്ത് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. മതേതരത്വം ആചാരങ്ങളെ എങ്ങനെ ബാധിക്കുമെന്ന വിവാദമായ ചോദ്യത്തിനാണ് കണ്ണന്‍ ഗോപിനാഥന്‍ മറുപടി നല്‍കിയത്.

ശാസ്ത്രീയ പിന്തുണയില്ലാത്ത ദുരാചാരങ്ങളെയും അനാരോഗ്യകരമായ ആചാരങ്ങളെയും മറികടക്കുന്നതിന് സഹായിക്കുന്ന മഹത്തായ ആശയമാണ് മതേതരത്വം എന്നായിരിക്കും ഉത്തരത്തിന്റെ ആദ്യ വാചകം എന്നാണ് കണ്ണന്‍ ഗോപിനാഥിന്റെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരീക്ഷയിലെ ചോദ്യത്തിനെതിരെ അനവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തെ സേവിക്കാന്‍ ഇറങ്ങുന്നവരെ തിരഞ്ഞെടുക്കുന്ന പരീക്ഷയില്‍ ഇത്തരം ആചാരങ്ങളെ പറ്റിയുള്ള ചോദ്യം എവിടെ നിന്നു വന്നു എന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ആചാരങ്ങളല്ല ഇവിടെ പ്രധാനം എന്ന രീതിയില്‍ നിരവധി ആളുകള്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആചാരങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളിയെന്താണെന്ന് 150 വാക്കില്‍ വിശദമാക്കാനായിരുന്നു 10 ാം നമ്പര്‍ ചോദ്യം. സ്ത്രീശാക്തീകരണമാണ് ജനസംഖ്യാ പെരുപ്പം കുറക്കാനുള്ള വഴിയെന്നതിനെക്കുറിച്ച് വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 9 ആവശ്യപ്പെട്ടത്. ഈ ചോദ്യങ്ങള്‍ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്.സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഇത്തരത്തില്‍ ചോദ്യങ്ങള്‍ വന്നത്.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്ന് രാജി വച്ചത്. ആഗസ്റ്റ് 21 നാണ് കണ്ണന്‍ ഗോപിനാഥന്‍ ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും അതിനോട് രാജിവച്ചുകൊണ്ട് പ്രതിഷേധിക്കുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ഇതിനു മുന്‍പ് വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more