A.M.M.Aയെ വിമര്‍ശിച്ച് കന്നട സിനിമാ മേഖലയും; തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബുവിന് കത്തയച്ചു
Avalkoppam
A.M.M.Aയെ വിമര്‍ശിച്ച് കന്നട സിനിമാ മേഖലയും; തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബുവിന് കത്തയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st July 2018, 3:53 pm

ബാംഗ്ലൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എയുടെ നടപടിയെ വിമര്‍ശിച്ച് കന്നട സിനിമാ മേഖല. ഇത് സംബന്ധിച്ച് കന്നഡ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കന്നഡ ഫിലിം ഇന്‍ഡസ്ട്രി (കെ.എഫ്.ഐ), ഫിലിം ഇന്‍സ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാളിറ്റി (എഫ്.ഐ.ആര്‍.ഇ) എന്നീ രണ്ട് സിനിമാ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു.

എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ച് കൊണ്ടാണ് തങ്ങളുടെ പ്രതിഷേധം കന്നട സിനിമാപ്രവര്‍ത്തകര്‍ അറിയിച്ചത്. സംവിധായിക കവിതാ ലങ്കേഷ്, മേഘ്‌ന രാജ്, ശ്രുതി ഹരിഹരന്‍, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് തുടങ്ങി അമ്പതോളം സിനിമാ പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പ് വെച്ചത്.


Also Read “ഞങ്ങളും അവള്‍ക്കൊപ്പം: ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിച്ച് പുരസ്‌ക്കാര ജേതാക്കളായ വിദ്യാര്‍ത്ഥികളും


പ്രതിയായ നടനും ആക്രമിക്കപ്പെട്ട നടിയും സംഘടനയുടെ ഭാഗമായിരിക്കെ, കുറ്റം തെളിയിക്കും വരെ നിരപരാധിയാണെന്നു പറഞ്ഞ് സംഘടന നടനെ തിരിച്ചെടുത്ത നടപടി ഒട്ടും അനുയോജ്യമല്ലെന്നും ഇടവേള ബാബുവിന് അയച്ച കത്തില്‍ പറയുന്നു.

സ്ത്രീകളുടെ സുരക്ഷയും ലിംഗ സമത്വവുമെല്ലാം രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കെ സമൂഹത്തോട് സിനിമാ മേഖലയ്ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും തന്റെ നിരപരാധിത്വം തെളിയിച്ചതിനു ശേഷം മാത്രമേ ദിലീപിനെ തിരിച്ചെടുക്കാവുള്ളുവെന്നും കത്തില്‍ പറയുന്നുണ്ട്.


Also Read ആരോഗ്യകരമായ സംവാദത്തിന് കെല്‍പ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാര്‍ഗമില്ല; A.M.M.Aയുടെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ച് കൂടുതല്‍ നടികള്‍

അതേസമയം രാജിവെച്ച നടിമാരെയും ഡബ്ല്യു.സി.സി അംഗങ്ങളെയും സിനിമാമേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രസ്താവനയുമായി സജിതാ മഠത്തില്‍ രംഗത്തെത്തിയിരുന്നു. വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകരുടെയും നിര്‍മാതാക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണെന്നാണ് അവര്‍ പറഞ്ഞത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ഡബ്ല്യു.സി.സിയുടെ രൂപീകരണം. അറുപതിനും എഴുപതിനും ഇടയില്‍ അംഗങ്ങളാണ് സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. സ്ത്രീകള്‍ സ്വന്തം സ്ഥാനം നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന ഈ പോരാട്ടം അത്രസുഖകരമാവില്ലെന്ന് അറിയാമെന്നും അവര്‍ പറഞ്ഞു.

 

കത്തില്‍ ഒപ്പ് വെച്ചവര്‍ ,

Kavitha Lankesh- Director
Sruthi Hariharan – Actor
Prakash Rai – Actor, Director
Roopa Iyer – Director
Rakshit Shetty- Actor, Director
Shraddha Srinath- Actor
Sonu Gowda- Actor
Diganth- actor
Roopa Natraj – Actor
Meghana Raj – Actor
Aindrita Ray- Actor
Yograj Bhat- Director
Sangeetha Bhat- Actor
Kavya Shetty – Actor
Samyuktha Hornad- Actor
Giriraj B.M- Director
Jack Manju – Producer
Sindhu loknath- Actor
Sujatha Sathyanarayana- Actor
Bhavana Rao- Actor, Producer
Meese Krishna – Workers Union Head
Sudharani – Actor
Nivedita – Actor
Madhuri Itagi – Actor
Pooja Gandhi – Actor
Meghana Gaonkar – Actor
Jayathirtha – Director
Veena Sunder – Actor
Naina Puttaswamy – Actor
Manvitha Harish – Actor
Dhananjay- Actor
Maruthi- Producer
Sunder – Actor
Latha Hegde- Actor
Meghana Gaonkar – Actor
Purushottam – Cinema worker
Neethu Shetty – Actor
Samyuktha Hegde – Actor
Rashmika Mandanna – Actor
Vijayamma – Writer
Kaviraj – Lyricist, director
Sanjyothi – Director
Manjunath – Cinema Worker
Hitha Chandrashekar – Actor
Vidya Narayanan- Actor
Shweta R Prasad – Writer
Pannaga Bharana- Director
Rekha Rani – Writer
Anandpriya – Lyricist, director
Chetan — Actor