കന്മദത്തിലെ മുത്തശ്ശി ഇനിയില്ല; ശാരദ നായര്‍ അന്തരിച്ചു
DMOVIES
കന്മദത്തിലെ മുത്തശ്ശി ഇനിയില്ല; ശാരദ നായര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th September 2020, 2:14 pm

കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് ശാരദ നായര്‍.

ലോഹിതദാസിന്റെ സംവിധാനത്തില്‍ 1998 ല്‍ ഇറങ്ങിയ മജ്ജുവാര്യര്‍-മോഹന്‍ലാല്‍ ചിത്രം കന്മദത്തിലെ മുത്തശ്ശി വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള മുത്തശ്ശിയുടെ അഭിനയ രംഗങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് ജയറാം ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷത്തില്‍ ഇവര്‍ അഭിനയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanmadam actress Sarada Nair dies at 92