| Monday, 18th December 2023, 6:35 pm

പാകിസ്ഥാനെ വലിച്ചുകീറി കങ്കാരുപട; ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ കങ്കാരുപടക്ക് തകര്‍പ്പന്‍ ജയം. പാകിസ്ഥാനെതിരെ 360 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 487 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഓസീസ് ബാറ്റിങ് നിരയില്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി.

211 പന്തില്‍ 164 റണ്‍സ് നേടിയായിരുന്നു വാര്‍ണറിന്റെ മിന്നും പ്രകടനം. 16 ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു വാര്‍ണറിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. വാര്‍ണറിന് പുറമെ മിച്ചല്‍ മാര്‍ഷ് 107 പന്തില്‍ 90 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ആമീര്‍ ജമാല്‍ ആറ് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഈ മിന്നും പ്രകടനം നടത്തിയത് ഏറെ ശ്രദ്ധേയമായി. ആമിറിന് പുറമെ കുരാം രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 271 റണ്‍സിന് പുറത്താവുകയായിരുന്നു. പാക് ബാറ്റിങ് നിരയില്‍ 62 റണ്‍സ് നേടി ഇമാം ഉള്‍ ഹഖ് മികച്ച പ്രകടനം നടത്തി.

ഓസീസ് ബൗളിങ് നിരയില്‍ നഥാണ്‍ ലിയോണ്‍ മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 233-5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസീസ് ബാറ്റിങ്ങില്‍ ഉസ്മാന്‍ ഖവാജ 90 റണ്‍സും 63 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 89 റണ്‍സിന് പുറത്താവുകയായിരുന്നു. സുവാദ് ഷക്കീല്‍ മാത്രമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ കങ്കാരുപട 360 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്‌ട്രേലിയ. ഡിസംബര്‍ 26നാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക.

content highlights: Kankarupata tore Pakistan apart; Big win in first test

Latest Stories

We use cookies to give you the best possible experience. Learn more