കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം
Kerala News
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2024, 11:43 am

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. 2022 മാർച്ച് ഏഴിനാണ് ജോർജ് കുര്യൻ സഹോദരനായ രഞ്ജു കുര്യനെയും അമ്മാവനെയും കൊലപ്പെടുത്തിയത്. കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി ജെ. നാസർ ആണ് ശിക്ഷ വിധിച്ചത്.

ഐ.പി.സി 449 പ്രകാരം വീട്ടിൽ കയറി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, ആക്രമിക്കൽ എന്നിവക്ക് ആർ വർഷം തടവ് ശിക്ഷയുണ്ട്. ഒപ്പം ആംസ് ആക്ട് പ്രകാരം മൂന്ന് വർഷം ശിക്ഷ, കൂടെ ആയുധം കൈവെക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് രണ്ട് വർഷം ശിക്ഷ അങ്ങനെ എട്ട് വർഷവും മൂന്ന് മാസവും ശിക്ഷ അനുഭവിക്കണം. അതിന് ശേഷമാണ് കൊലപാതക കേസിലെ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്.

സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു 78) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കാഞ്ഞിരപ്പള്ളി കരിമ്പനാൽപടി കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ 54) കുറ്റക്കാരനാണെന്ന്​ വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.

updating…

 

Content HIGHLIGHT:  Kanjirapalli double murder; Accused gets double life sentenc