തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തും. ഭര്‍ത്താവുള്‍പ്പെടെയുള്ള ഏഴു പ്രതികള്‍ക്കുമേലാണ് പോക്‌സോ ചുമത്തുകയെന്ന് തിരുവനന്തപുരം പൊലീസ് വ്യക്തമാക്കി.
അഞ്ചു വയസ്സുള്ള കുട്ടിയുടെ മുന്നില്‍ വെച്ച് ബലാത്സംഗം ചെയ്തതിനാലാണ് പോക്‌സോ ചുമത്തുന്നത്.
യുവതിയുടെ രഹസ്യമൊഴി എടുത്ത ശഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. നാളെയായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നും തിരുവനന്തപുരം റൂറല്‍ എസ്. പി ബി. അശോകന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എസ്. പി നാളെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു.
കസ്റ്റഡിയിലുള്ളവര്‍ക്ക് ബലത്സംഗത്തിലെ പങ്ക് വ്യക്തമായി വരുന്നേയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് യുവതിയെ കണിയാപുരത്ത് വെച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.
ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ട് ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തെന്നാണ് പരാതി.