| Thursday, 14th February 2019, 6:08 pm

ഇനി ഡോക്ടര്‍ കനയ്യകുമാര്‍; മോദിസര്‍ക്കാരിന്റെ വേട്ടയാടലുകള്‍ക്ക് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ്. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാര്‍ ഗവേഷണം നടത്തിയത്.

ജെ.എന്‍.യുവില്‍ മോദി സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചാണ് കനയ്യ ശ്രദ്ധേയനാകുന്നത്. 2011ലാണ് കനയ്യകുമാര്‍ ജെ.എന്‍.യുവില്‍ എം.ഫില്‍-പി.എച്ച്.ഡി കോഴ്സിന് ചേരുന്നത്.


രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം ജെ.എന്‍.യു കേന്ദ്രീകരിച്ച് പ്രക്ഷോഭം നടത്തിയതിനെതിരെ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. ഈ കേസില്‍ അടുത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ALSO READ: മോഹന്‍ലാല്‍, താഴെപ്പറയുന്നവയില്‍ ഏത് പ്രതിച്ഛായയാണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്?

മോദി സര്‍ക്കാരിനെതിരെ നിരന്തരമായി വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതോടെ കനയ്യകുമാറിനെതിരെ വ്യക്തിപരമായി പല ആക്ഷേപങ്ങളും സംഘപരിവാര്‍ പ്രചരിപ്പിച്ചിരുന്നു. 11 വര്‍ഷമായി കനയ്യകുമാര്‍ ജനങ്ങളുടെ പണം ചെലവഴിച്ചു പഠിക്കുകയാണെന്നും പി.എച്ച്.ഡിയുടെ പരീക്ഷകളില്‍ 11 തവണയും പരാജയപ്പെട്ടു എന്നൊക്കെയായിരുന്നു ആക്ഷേപങ്ങള്‍.


ഈ ആക്ഷേപങ്ങളെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ടാണ് കനയ്യകുമാര്‍ കൃത്യസമയത്ത് കോഴ്സ് അവസാനിപ്പിച്ച് ഡോക്ടറേറ്റ് നേടിയിരിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more