| Sunday, 19th January 2020, 7:50 am

പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; എന്‍.ഡി.എയുമായി സഖ്യത്തിനില്ലെന്നും കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ഭേദഗതിനിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡി.എം.കെ പ്രതിപക്ഷത്തിനൊപ്പം തന്നെയെന്ന് കനിമൊഴി. കോണ്‍ഗ്രസുമായി നേരിയ അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നതെന്നും എന്‍.ഡി.എയുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കനിമൊഴി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കനിമൊഴിയുടെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തതിന് മറ്റു ചില കാരണങ്ങള്‍ ഉണ്ടെന്നും എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം യോജിച്ചു തന്നെ മുന്നോട്ടു പോവുമെന്നും കനിമൊഴി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും ഡി.എം.കെയ്ക്കുമിടയില്‍ തര്‍ക്കത്തിന് കാരണമായത്. എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തിന്റെ തര്‍ക്കം അവസാനിച്ചതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഴഗിരി ഇന്നലെ പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രശ്‌നം അവസാനിച്ചതായി കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more