Advertisement
national news
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാ ജാതിയില്‍ നിന്നും പൂജാരിമാരെ നിയമിക്കുമോ; കനിമൊഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 19, 12:30 pm
Monday, 19th August 2024, 6:00 pm

തെങ്കാശി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള് എല്ലാ ജാതിയിലെ വ്യക്തികളെയും പൂജാരിമാരായി സ്വീകരിക്കുമോയെന്ന് ഡി.എം.കെ എം.പി കനിമൊഴി കരുണാനിധി. തെങ്കാശിയില് നടന്ന പെരും തമിഴര്കള് പെരുവിഴയില് സംസാരിക്കുകയായിരുന്നു അവര്. ദ്രാവിഡ പ്രസ്ഥാനം എല്ലാവരെയും തുല്യരായാണ് കാണുന്നതെന്നും ജാതി കാണിക്കാറില്ലെന്നും കനിമൊഴി വ്യക്തമാക്കി.

‘ദ്രാവിഡപ്രസ്ഥാനം ഈ നാടിന്റെ വികാരമാണ്. ബി.ജെ.പി ജാതിയിലും മതത്തിലും കേന്ദ്രീകരിച്ച് ജനങ്ങള്ക്കിടയില് ഭിന്നിപ്പിണ്ടാക്കാന് ശ്രമിക്കുന്നു. എല്ലാ ജാതിയില്പ്പെട്ടവര്ക്കും പൂജാരികളാകാവുന്ന പദ്ധതി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില് നടപ്പാക്കുമോ. ക്ഷേത്രങ്ങളിലെ ശ്രീകോവിലിനുള്ളില് ഹിന്ദുക്കള്ക്ക് പ്രവേശനം അനുവദിക്കുമോ?,’ കനിമൊഴി ചോദിക്കുന്നു.

പ്രസംഗത്തില് കേന്ദ്രസര്ക്കാരിനെതിരെയും കനിമൊഴി രൂക്ഷവിമര്ശനം ഉന്നയിച്ചു. തമിഴ്‌നാട്ടിലേക്കുള്ള ദുരിതാശ്വാസ ഫണ്ട് വിതരണം വൈകിപ്പിച്ചത് പാവപ്പെട്ടവരിലേക്ക് സഹായം എത്തിക്കുന്നത് തടഞ്ഞുവെന്നാണ് കനിമൊഴി പറഞ്ഞത്. ബി.ജെ.പിക്കെതിരെ വലിയ തോതിലുള്ള വിമര്ശനങ്ങളാണ് കനിമൊഴി ഉന്നയിച്ചത്.

നിലവില് സാധാരണക്കാരന്റെ സാമ്പത്തികശേഷി എത്രത്തോളമാണെന്ന് ചോദിച്ച കനിമൊഴി അദാനിക്കും അംബാനിക്കും മാത്രമാണ് സാമ്പത്തികമായി ലാഭമുണ്ടാവുന്നതെന്നും ആരോപിച്ചു. ഇന്ത്യ മുഴുവനുമുള്ള സാധാരണക്കാര് ജാതിക്കും മതത്തിനും പട്ടിണിക്കും ഇടയിലാണെന്നും കനിമൊഴി പറഞ്ഞു.

Content Highlight: Kanimozhi asks BJP that will they appoint priest from any cast in the state they rule