മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് കനിഹ. 2002ല്‍ മണിരത്നത്തിന്റെ നിര്‍മാണത്തില്‍ എത്തിയ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിച്ചത്.
2006ല്‍ എന്നിടം എന്ന സിനിമയിലൂടെയാണ് കനിഹ മലയാള സിനിമയില്‍ എത്തുന്നത്. 2009ല്‍ ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് മലയാളികള്‍ നടിയെ കൂടുതല്‍ ശ്രദ്ധിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിക്കാന്‍ കനിഹക്ക് സാധിച്ചിരുന്നു. മലയാളത്തില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമായ കനിഹ മമ്മൂട്ടിയോടൊപ്പവും അഭിനയിച്ചിരുന്നു.
തനിക്ക് നല്ല എക്‌സ്‌പെറ്റേഷനുള്ള സിനിമയാണ് ബസൂക്കയെന്നും ടൈറ്റില്‍ വന്നപ്പോള്‍ തന്നെ വ്യത്യസ്തമായ ഒരു സിനിമയാകുമെന്ന് തോന്നിയിരുന്നെന്നും കനിഹ പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.
‘ശരിക്കും പറഞ്ഞാല്‍ എനിക്ക് നല്ല എക്‌സ്‌പെറ്റേഷനുള്ള പടമാണ് ബസൂക്ക. ടൈറ്റില്‍ വന്നപ്പോള്‍ തന്നെ ഇത് വ്യത്യസ്തമായ ഒരു സിനിമയാകുമെന്ന് എനിക്ക് തോന്നിയിരുന്നു.
പൃഥ്വിരാജ് സുകുമാരന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ എമ്പുരാനെ കുറിച്ചും നടി സംസാരിച്ചു. എമ്പുരാന്‍ കണ്ടിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ആ സിനിമ താന്‍ എന്തായാലും കാണുമെന്നും ബ്രോ ഡാഡി സിനിമയുടെ സമയത്തേ പൃഥ്വിയും മോഹന്‍ലാലും എമ്പുരാന്റെ പ്ലാനിലായിരുന്നുവെന്നും കനിഹ പറഞ്ഞു.
‘എമ്പുരാന്‍ കണ്ടോയെന്ന് ചോദിച്ചാല്‍, ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ എന്തായാലും ആ സിനിമ കാണും. ബ്രോ ഡാഡിയുടെ സമയത്തേ അവര്‍ എമ്പുരാന്റെ പ്ലാനിലായിരുന്നു.
Content Highlight: Kaniha Talks About Mammootty’s Bazooka Movie