ജീന്‍സ് ധരിച്ച് ചെന്നപ്പോള്‍ ഇഷ്ടപ്പെട്ടില്ല; മേക്കപ്പിട്ട്, സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് പഴശ്ശിരാജയിലെ നായികയായി തെരഞ്ഞെടുത്തത്: കനിഹ
Mollywood
ജീന്‍സ് ധരിച്ച് ചെന്നപ്പോള്‍ ഇഷ്ടപ്പെട്ടില്ല; മേക്കപ്പിട്ട്, സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് പഴശ്ശിരാജയിലെ നായികയായി തെരഞ്ഞെടുത്തത്: കനിഹ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st June 2018, 3:04 pm

പഴശ്ശിരാജ സിനിമയില്‍ പഴശ്ശിരാജയുടെ ഭാര്യ കൈതേരി മാക്കത്തിന്റെ റോള്‍ തനിക്ക് ലഭിച്ചത് അല്പം ബുദ്ധിമുട്ടിയാണെന്ന് പറയുകയാണ് നടി കനിഹ.

ചിത്രത്തില്‍ നായികയാകാന്‍ എത്തിയ തന്നെ സംവിധായകന്‍ ഹരിഹരന് ഇഷ്ടപ്പെട്ടില്ലെന്നും തിരിച്ചയച്ചെന്നും കനിഹ പറയുന്നു. പിന്നീട് താന്‍ മുന്‍പ് അഭിനയിച്ച തമിഴ് സിനിമയിലെ രാജ്ഞിയായുള്ള വീഡിയോ അയച്ചുകൊടുത്തതിന് ശേഷമാണ് തനിക്ക് ആ വേഷം ലഭിച്ചതെന്നും കനിഹ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

“കോടമ്പക്കത്ത് ഓഫീസില്‍ വരാന്‍ പറഞ്ഞിട്ടായിരുന്നു വിളി വന്നത്. അവിടെ എത്തിയപ്പോള്‍ ഹരിഹരന്‍സാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഇത്ര വലിയ ചരിത്ര സിനിമയാണെന്നോ ഹരിഹരന്‍ സാര്‍ ഉണ്ടാകുമെന്നോ അറിയില്ലായിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് എത്തിയത്. തന്നെ കണ്ടപ്പോള്‍ ഓള്‍ ദി ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പോയ്‌ക്കോളാനും. ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപോലെയായിരുന്നു ഇത്”- – കനിഹ പറയുന്നു.


Also Read ‘പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മാറണം’ യു.പിയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ മിശ്രവിവാഹിതരോട് ഓഫീസര്‍


എന്നാല്‍ വീട്ടില്‍ ചെന്ന ശേഷം വീണ്ടും അദ്ദേഹത്തെ വിളിച്ചു. സര്‍, എന്ത് കഥാപാത്രത്തെയാണ് നിങ്ങള്‍ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജ സിനിമയെകുറിച്ചും കഥാപാത്രത്തെ കുറിച്ചും പറയുന്നത്. തമിഴില്‍ ആ സമയത്ത് അജിത്തിനൊപ്പം വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തില്‍ രാജ്ഞിയുടെ വേഷം അണിഞ്ഞാണ് അഭിനയിച്ചത്. ആ വീഡിയോ സാറിന് മെയില്‍ ചെയ്തു. ഇതൊന്നു കാണാമോ എന്നും ചോദിച്ചു.

മൂന്ന് ദിവസത്തിന് ശേഷം ഓഫീസില്‍ വന്ന് കോസ്റ്റിയൂമില്‍ കണ്ടുനോക്കാം എന്ന് പറഞ്ഞു. അങ്ങനെ അവിടെ വെച്ച് കോസ്റ്റിയൂം തരികയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു ചെറിയ സ്‌ക്രീന്‍ ടെസ്റ്റ് ആയിരുന്നു. അതില്‍ സംതൃപത്‌നായതോടെ അവിടെ വെച്ച് തന്നെ കരാറില്‍ ഒപ്പിട്ടു- കനിഹ പറയുന്നു.