തിരുവനന്തപുരം: പ്രണയത്തിന് പുതിയ മാനങ്ങള്‍ നല്‍കികൊണ്ട് തിരുവനന്തപുരത്തെ ചില ചെറുപ്പക്കാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഷോട്ട്ഫിലിം “കനി”ക്ക് യൂറ്റിയൂബില്‍ വമ്പന്‍ സ്വീകരണം. മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. പ്രണയവും വിരഹവും പ്രമേയമാകുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയും ഇതുതന്നെയാണ്.
Also Read സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞു “മൂക്കുത്തി”: ഹ്രസ്വചിത്രം യൂടൂബിൽ വൈറലാകുന്നു
ചലചിത്രമേളകളില്‍ സിഗ്നേച്ചര്‍ ഫിലിം ഉള്‍പ്പെടെ ചെയ്തിട്ടുള്ള ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ് പരിസരത്തുള്ള ശ്രീകൃഷ്ണസാഗർ സാന്തരം 76എയിൽ താമസിക്കുന്ന സൂരജ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്. ആറു മാസത്തോളം നീണ്ടുനിന്ന ചിത്രീകരണം പോത്തന് കോട് വെള്ളാണിക്കല്‍പാറ, പേപ്പാറഡാം, പെരുമാതുറ എന്നിവിടങ്ങളില്‍ ആയിരുന്നു.മിഥുൻ എസ്. കുമാർ, അനീഷാ പീനാ, ബാലതാരമായി അമ്മു എന്നിവരാണ് ചിത്രത്തിലെ മൂന്നു കഥാപാത്രങ്ങളായി വേഷമിടുന്നത്.
Also Read മക്കയിലും മദീനയിലും ഖഷോഗ്ജിക്കായി മരണാനന്തര പ്രാര്‍ഥനകള്‍ നടന്നു
വിപിന്‍ ഭാസ്ക്കര്‍ സംഗീതം ചെയ്ത ചിത്രത്തില്‍ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് ഗനി ഗണേഷ് ആണ്. സംവിധാനത്തിന് പുറമേ, തിരക്കഥ, സംഭാഷണം, ക്യാമറ എന്നിവ ചെയ്തിരിക്കുന്നത് സൂരജ് തന്നെയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.