| Thursday, 13th June 2024, 7:40 pm

80കളില്‍ ആ രണ്ട് നടിമാര്‍ ചെയ്തുവെച്ച പെര്‍ഫോമന്‍സിനു മുകളില്‍ ഇതുവരെ ആരും ചെയ്തിട്ടുള്ളതായി തോന്നുന്നില്ല: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചിട്ടുള്ള നടിമാര്‍ ഭൂരിഭാഗവും 1980കളിലാണെന്ന് കനി കുസൃതി. ഫിലോമിന, മീന എന്നീ നടിമാരുടെ പെര്‍ഫോമന്‍സാണ് തന്നെ ഏറ്റവുമധകിം അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്നും കനി കുസൃതി പറഞ്ഞു. ഈ കാലത്ത് അതുപോലെ പെര്‍ഫോം ചെയ്യാന്‍ പറ്റിയ നടിമാര്‍ വളരെ കുറവാണെന്നും കനി പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനി ഇക്കാര്യം പറഞ്ഞത്.

അത്തരം കഥാപാത്രങ്ങള്‍ മലയാളസിനിമയില്‍ അധികം എഴുതപ്പെടാറില്ലെന്നും വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയില്‍ മാത്രമേ അങ്ങനെയുണ്ടാകാറുള്ളൂവെന്നും കനി കൂട്ടിച്ചേര്‍ത്തു.പുതിയ നടിമാരില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ കഴിയുന്ന നടിമാര്‍ കുറവാണെന്നും ഗ്രേസ് ആന്റണിയെപ്പോലെ കുറച്ച് ആര്‍ട്ടിസ്റ്റുകള്‍ മാത്രമേ ഉള്ളൂവെന്നും കനി പറഞ്ഞു.

‘ശക്തരായ സ്ത്രീ കഥാപാത്രങ്ങളെക്കാള്‍ മികച്ച പെര്‍ഫോമന്‍സുള്ള സ്ത്രീ കഥാപാത്രങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണെന്ന് തോന്നിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത് 1980കളിലാണ്. ആ സമയത്ത് അതൊക്കെ ചെയ്യാന്‍ പറ്റുന്ന നടിമാരായിട്ട് എനിക്ക് തോന്നിയിട്ടുള്ളത് ഫിലോമിന ചേച്ചിയെയും മീന ചേച്ചിയെയുമാണ്. മേലേപ്പറമ്പില്‍ ആണ്‍വീടൊക്കെ അങ്ങനെയുള്ള സിനിമകളാണ്.

അവരൊക്കെ ചെയ്തുവെച്ചത് പോലുള്ള പെര്‍ഫോമന്‍സ് ചെയ്യാന്‍ ഇപ്പോള്‍ അധികം ആള്‍ക്കാരില്ല എന്നാണ് എനിക്ക് തോന്നുന്നത്. അത്തരം കഥാപാത്രങ്ങള്‍ ആരം എഴുതുന്നില്ല എന്നത് മറ്റൊരു പോയിന്റാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളില്‍ മാത്രമേ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകുള്ളൂ. അതൊക്കെ ചെയ്യാന്‍ പറ്റുന്ന ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ ഗ്രേസ് ആന്റണിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ കനി പറഞ്ഞു.

Content Highlight: Kani Kusruti talkiang about Philomina and Meena

We use cookies to give you the best possible experience. Learn more