രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ചിത്രമാണ് ആവേശം.
റി ഇന്‍ട്രോഡ്യൂസിങ് ഫഫാ എന്ന ടാഗ്‌ലൈനില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം രംഗന്‍ എന്ന ഗ്യാങ്സ്റ്ററിന്റെ കഥയാണ് പറഞ്ഞത്. ചിത്രം തിയേറ്ററുകളില്‍ ഗംഭീര വിജയം നേടിയിരുന്നു.
ശേഷം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും രംഗയും പിള്ളേരുമെത്തി. ഇതോടെ ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം പാന്‍ ഇന്ത്യന്‍ ലെവലിലും ചര്‍ച്ചയായി.
ഇപ്പോള്‍ ആവശത്തെ കുറിച്ചും ആ ചിത്രത്തിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചും സംസാരിക്കുകയാണ് കനി കുസൃതി. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഒരു സ്ത്രീ കഥാപാത്രമെത്തിയില്ലെന്നും താന്‍ ഒരു സ്ത്രീ ആയതുകൊണ്ടാകാം ആ ചിത്രം കണ്ടപ്പോള്‍ അങ്ങനെ തോന്നിയതെന്നും കനി കുസൃതി പറഞ്ഞു.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആവേശം എനിക്കൊരുപാട് എന്റര്‍ടെയ്ന്‍ഡ് ആയ സിനിമയായിരുന്നു. ഫഹദ് ഫാസില്‍ അതിഗംഭീരമായി അഭിനയിച്ചു. എനിക്ക് ഭയങ്കര ഇഷ്ടമായി. എനിക്ക് വ്യക്തിപകമായി ഫഹദിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സാണ്.
സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇതില്‍ ഒരു കിടിലന്‍ സ്ത്രീ കഥാപാത്രമുണ്ടായിരുന്നെങ്കില്‍ എന്ത് രസമായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. അത് നമ്മള്‍ അങ്ങനെ ആലോചിക്കും.
ആ ജെന്‍ഡറില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കും സിനിമയില്‍ സ്ത്രീ കഥാപാത്രമുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചത്.
ഇവിടെ ട്രാന്‍സ്‌ജെന്‍ഡറുണ്ട്, ട്രാന്‍സ്‌വുമണുണ്ട്, ട്രാന്‍സ്‌മെന്‍ ഉണ്ട്. നമ്മള്‍ ഒരുപാട് ജെന്‍ഡേര്‍സുള്ള ലോകമാണല്ലോ ഇത്. അവര്‍ക്കൊന്നും ഒരു കഥാപാത്രവും എഴുതിയിട്ടില്ല. സ്ത്രീകള്‍ക്ക് വല്ലപ്പോഴെങ്കിലും ഒരു കഥാപാത്രം കിട്ടുന്നുണ്ട് (ചിരി).
Content highlight: Kani Kusruti about Aavesham movie