| Friday, 14th June 2024, 11:58 am

എനിക്ക് കാണാൻ മനശക്തി ഇല്ലാത്ത ആ കാര്യം ഞാൻ ആദ്യമായി കണ്ടത് ആവേശം എന്ന ചിത്രത്തിലാണ്: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് അടക്കം ഒരുപിടി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി. സിനിമകളിൽ വയലൻസ് കാണിക്കുന്നത് തനിക്ക് കാണാൻ കഴിയില്ലെന്നാണ് കനി പറയുന്നത്.

ഒരു പ്രേക്ഷകയെന്ന നിലയിൽ അതൊന്നും താൻ കാണാൻ ശ്രമിക്കാറില്ലെന്നും തന്റെ മനസ് ഇപ്പോഴും അതിനൊന്നും പാകപ്പെട്ടിട്ടില്ലെന്നും കനി പറയുന്നു. താൻ ആദ്യമായി ഇടി കണ്ട സിനിമ ആവേശം ആണെന്നും ചെറുപ്പത്തിൽ ഇടിയൊന്നും കാണാനുള്ള മനശക്തി തനിക്ക് ഇല്ലായിരുന്നുവെന്നും കനി കൂട്ടിച്ചേർത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ സിനിമയിൽ കൊലപാതകം കാണിക്കുന്നത് എനിക്ക് ഇപ്പോഴും ഒട്ടും ഓക്കെയല്ല. സിനിമയിലെ വയലൻസും ആരെയെങ്കിലും കൊല്ലുന്നതുമൊന്നും കാണാൻ എനിക്ക് ഓക്കെയല്ല. ഒരു പ്രേക്ഷക എന്ന നിലയ്ക്ക് ഞാൻ പലപ്പോഴും അതെല്ലാം കാണാതിരിക്കാനേ ശ്രമിക്കുകയുള്ളൂ.

പക്ഷെ എത്രയോ പേർ ഒരാളെ കൊല്ലുന്നത് കുഴപ്പമില്ലാതെ കാണുന്നു. അത് ഒട്ടും ഓക്കെ അല്ലാത്ത പ്രേക്ഷകയാണ് ഞാൻ. പക്ഷെ ലോകത്തൊക്കെ എത്രയോ പേർ കാണിക്കുന്നുണ്ട്. റേപ്പൊക്കെ വിഷ്വലി കാണിക്കുന്നതൊന്നും എനിക്ക് പറ്റില്ല. പക്ഷെ കുറെ പേർ അത് കാണുന്നുണ്ട്.

അതൊന്നും കാണാൻ എന്റെ മനസിപ്പോഴും പാകപ്പെട്ടിട്ടില്ല . ഇടി പോലും കാണാൻ പറ്റില്ല. എനിക്ക് തോന്നുന്നത് ആവേശം എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഇടി കാണുന്നത്. കാരണം ഇന്ന് വരെ ഞാനൊരു പടത്തിലും ഇടി കണ്ടിട്ടില്ല. ഇടി വരുമ്പോൾ ഞാൻ കണ്ണ് പൊത്തി ചെവി പൊത്തി ഇരിക്കും. വീട്ടിൽ ആണെങ്കിൽ ഞാൻ പുറത്തേക്ക് ഇറങ്ങി ഓടുമായിരുന്നു.

കാരണം എനിക്കത് കാണാനുള്ള ഒരു മനശക്തി ഉണ്ടായിട്ടില്ല. എല്ലാ കാര്യത്തിലും മനശക്തി ആളുകൾക്ക് ഉണ്ടാവണം എന്നില്ലല്ലോ. ഒട്ടും ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ അത് നമ്മളെ നന്നായി ബാധിക്കാം. അങ്ങനെയൊരു സമൂഹമാണല്ലോ ഇവിടെയുള്ളത്,’ കനി കുസൃതി പറയുന്നു.

Content Highlight: Kani Kusruthy Talk About violence In Movies

We use cookies to give you the best possible experience. Learn more