കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് അടക്കം ഒരുപിടി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി. കുറച്ച് കോംപ്ലിക്കേറ്റഡായ കഥാപാറച്ചിലുള്ള സിനിമകളാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് കനി കുസൃതി പറയുന്നു.
അത്തരം സിനിമകൾ കാണാനും അഭിനയിക്കാനുമാണ് തനിക്ക് കൂടുതൽ താത്പര്യമെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരൽ എന്ന ചിത്രം അത്തരത്തിൽ ഇഷ്ടമുള്ള ഒരു സിനിമയാണെന്നും കനി സമകാലിക മലയാളത്തോട് പറഞ്ഞു.
‘കുറച്ച് കോംപ്ലിക്കേറ്റഡായിട്ടുള്ള ഴോണർ ചിത്രങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം. ലാം തി മൂസ് എന്നൊരു സംവിധായകനുണ്ട് അതുപോലെ സൊറന്റീനൊ എന്നൊരു ഡയറക്ടറുണ്ട് യങ് പോപ്പ് ഒക്കെ സംവിധാനം ചെയ്ത ആളാണ്. ഹോളി മോട്ടേർസ് എന്നൊരു ചിത്രമുണ്ട്.
എനിക്ക് ഇങ്ങനെ മുഴുവനായി തലകീഴായ് മറഞ്ഞു കിടക്കുന്ന സിനിമകളാണ് ഇഷ്ടം. അതാണ് കാണാനും ഇഷ്ടം. വാലും തലയും നമുക്ക് ചിലപ്പോൾ പെട്ടെന്ന് മനസിലാവില്ല. പക്ഷെ എന്റെ മനസിൽ അതും ഇതുമൊക്കെ ചിന്തിപ്പിക്കുന്ന സിനിമകൾ ആയിരിക്കും. എല്ലാവർക്കും ചിലപ്പോൾ കണക്റ്റ് ആവില്ല.
പക്ഷെ കാണാനും അഭിനയിക്കാനും വർക്ക് ചെയ്യാനുമൊക്കെ എനിക്ക് അങ്ങനെയുള്ള സിനിമകളാണ് ഇഷ്ടം. അതാണ് എന്റെ പേർസണൽ താത്പര്യം.
മഹാറാണി സീരിയസ് എന്റെ ഏസ്ത്തെറ്റിക്ക് അല്ല. ഒട്ടും എനിക്ക് പറ്റിയ സാധനം അല്ല. കണ്ടാൽ ഞാൻ ഉറങ്ങിപോവും. അതുപോലെ കില്ലർ സൂപ്പിന്റെ കഥ എനിക്ക് ഓക്കെ അല്ല. എന്നാലും ഞാൻ കണ്ടിരിക്കും. ഞാൻ അത് അവരോട് പറഞ്ഞിട്ടുമുണ്ട്. അതുപോലെ ഞാൻ അഭിനയിച്ച ഓക്കെ കമ്പ്യൂട്ടർ എന്നൊരു സീരിയസുമുണ്ട്. അതെല്ലാം ഇതുപോലെയാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആളുകൾക്കൊന്നും ഇഷ്ടമില്ലാത്ത ഡബിൾ ബാരൽ എനിക്ക് കാണാൻ നല്ല ഇഷ്ടമാണ്. അതാണ് ഞാൻ പറഞ്ഞത്. എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമ വേറെയായിരിക്കും പക്ഷെ എനിക്ക് കാണാനും അഭിനയിക്കാനുമെല്ലാം ഇത്തരത്തിലുള്ള സിനിമയാണ് ഇഷ്ടം,’കനി പറയുന്നു.
Content Highlight: Kani Kusruthy Talk About Double Barrell Movie