കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് അടക്കം ഒരുപിടി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി.
കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ഇന്ത്യൻ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് അടക്കം ഒരുപിടി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടിയാണ് കനി കുസൃതി.
മലയാള സിനിമയിലെ നായികമാരെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. തനിക്ക് സായി പല്ലവിയെ നല്ല ഇഷ്ടമാണെന്നും അഭിനയ പ്രാധാന്യമുള്ള അവരുടെ ഒന്ന് രണ്ട് സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും കനി പറയുന്നു.
ഈട എന്ന ചിത്രത്തിൽ നിമിഷക്ക് കിട്ടിയതും ദർശനക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം നല്ല കഥാപാത്രങ്ങൾ ആണെന്നും എന്നാൽ പണ്ടത്തെ മലയാള സിനിമ വെച്ച് നോക്കുമ്പോൾ അങ്ങനെയുള്ള കഥകൾ കുറഞ്ഞിട്ടുണ്ടെന്നും കനി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.
‘സായി പല്ലവിയെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ ചില തെലുങ്ക് സിനിമകൾ കാണാറുണ്ട്. ചില സിനിമകൾ കോമേഴ്ഷ്യൽ വാല്യൂസൊക്കെ ഉള്ള ചിത്രങ്ങളായിരിക്കും. പക്ഷെ അത്യാവശ്യം പ്രകടനത്തിന് സാധ്യതയുള്ള അവരുടെ ചില വേഷങ്ങൾ തെലുങ്കിൽ ഒന്ന് രണ്ട് സിനിമകളിൽ ഞാൻ കണ്ടിട്ടുണ്ട്.
അതുപോലെയൊക്കെ മലയാളത്തിലുമുണ്ട്. ഈട എന്ന സിനിമയിൽ നിമിഷക്ക് കിട്ടിയത് അതുപോലെ ദർശനക്ക് കിട്ടിയ ചില വേഷങ്ങൾ അങ്ങനെ ചില കഥാപാത്രങ്ങളൊക്കെ നമുക്ക് അവിടെ ഇവിടെയുണ്ട്.
എന്നാലും പണ്ടത്തെ വെച്ച് മലയാള സിനിമയെ വിലയിരുത്തുമ്പോൾ പ്രകടനങ്ങൾ കുറഞ്ഞു എന്നെനിക്ക് തോന്നാറുണ്ട്. പല തരത്തിലുള്ള പല പ്രായത്തിലുള്ള സ്ത്രീകളുടെയൊക്കെ കഥാപാത്രങ്ങൾ കാണിക്കുന്നത് ഇപ്പോൾ മലയാള സിനിമയിൽ കുറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ത്യ മൊത്തം എടുക്കുമ്പോൾ ഇപ്പോഴും ഇവിടെ എന്തെങ്കിലുമൊക്കെയുണ്ട്. അതൊരു ആശ്വാസമാണ്,’കനി കുസൃതി പറയുന്നു.
Content Highlight: Kani Kusruthi Talk About Roles Of Lady Actors In Malayalam Cinema