| Sunday, 2nd June 2024, 1:57 pm

അന്നത് ചോദിച്ചാൽ, ഇങ്ങോട്ട് പഠിപ്പിക്കാൻ വരണ്ടായെന്ന് പറയും, ഇന്ന് സിനിമയിൽ അതെല്ലാം മാറി: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി കനി കുസൃതി. പതിനാല് വർഷങ്ങൾക്കിപ്പുറം സിനിമയിൽ പല കാര്യത്തിലും മാറ്റം വന്നിട്ടുണ്ടെന്നും അന്ന് മലയാള സിനിമയിൽ സൗന്ദര്യം കൂട്ടുകയെന്നതിന് പ്രാധാന്യം നൽകുമായിരുന്നുവെന്നും മേക്കപ്പ് ഇടാതെയുള്ള നായികമാരെ നമ്മൾ കാണാറില്ലായിരുന്നുവെന്നും കനി പറയുന്നു.

എന്നാൽ കഴിഞ്ഞ ഒരു പത്ത് വർഷമായി പരമാവധി സന്ദർഭത്തിനനുസരിച്ചുള്ള മേക്കപ്പാണ് മലയാള സിനിമയിൽ കാണാറുള്ളതെന്നും കനി കുസൃതി കൗമുദി മൂവീസിനോട് പറഞ്ഞു.

‘പതിനാല് വർഷം മുമ്പുള്ള മലയാള സിനിമയിൽ സൗന്ദര്യം കൂട്ടുകയെന്നത് കോർട്ട്സിൽ വേണമെങ്കിൽ പറയാം. ആ രീതിയിലുള്ള മേക്കപ്പ് ഇടാതെയൊന്നും നടിമാരെ നമ്മൾ കാണില്ലായിരുന്നു.

മേക്കപ്പിന്റെ അർത്ഥം എന്തോ മലയാളികൾ ഈ പറഞ്ഞ പോലെ, എന്തോ വെളുപ്പിക്കാനുള്ള രീതിയിലാണ് എടുക്കുന്നത്. മേക്ക് അപ്പ് എന്ന് പറഞ്ഞാൽ മേക്കിങ് അപ്പ്‌ ടു ദി ക്യാരക്ടർ. രാവിലെ ഉറക്കം എഴുന്നേറ്റ് വരുമ്പോഴും ഐ ലീനർ ഇട്ടുതരുമ്പോഴൊക്കെ പണ്ട് ഞാൻ ചോദിക്കുമായിരുന്നു, ഇതിനിപ്പോൾ ഇത് വേണോയെന്ന്.

നമ്മൾ അത് ചോദിച്ച് കഴിഞ്ഞാൽ, ഇങ്ങോട്ട് പഠിപ്പിക്കാൻ വരണ്ട എല്ലാ സീനിലും നമ്മൾ എല്ലാം ഇട്ടിരിക്കുന്ന പോലെ റെഡിയായി ഇരിക്കുന്ന പോലെ ഇരിക്കണം എന്ന് പറയുമായിരുന്നു.

പക്ഷെ കഴിഞ്ഞ ഒരു പത്തു വർഷമായിട്ട് വരുന്ന മലയാള സിനിമയിൽ നോക്കുമ്പോൾ പരമാവധി ആ സന്ദർഭത്തിനും ആ കഥാപാത്രത്തിനും വേണ്ട മേക്കപ്പാണ് മലയാള സിനിമയിൽ കാണാൻ സാധിക്കുന്നത്,’ കനി കുസൃതി

Content Highlight: Kani Kusruthi Talk About Changes In Malayalam Cinema

We use cookies to give you the best possible experience. Learn more