| Wednesday, 18th May 2022, 1:44 pm

എത്ര കണ്ടിട്ടും മതിവരുന്നില്ല, ഇനി ഒരായിരം വര്‍ഷങ്ങള്‍ ജീവിക്കട്ടെ: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുഴു റിലീസ് ചെയ്തതോടെ മമ്മൂട്ടിയുടെ അഭിനയമികവും കഥാപാത്രങ്ങളിലെ വൈവിധ്യവും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം കൊണ്ടാണ് മലയാളത്തിലെ മഹാനടന്മാരില്‍ ഒരാളായി മമ്മൂട്ടി മാറിയത്. പഴശ്ശിരാജയിലെ പഴശ്ശിരാജ, സൂര്യമാനസത്തിലെ പുട്ടുറുമ്മീസ്, ന്യൂദല്‍ഹിയിലെ ജി. കൃഷ്ണമൂര്‍ത്തി, മതിലുകളിലെ ബഷീര്‍ അങ്ങനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് മമ്മൂട്ടിയിലൂടെ പ്രേക്ഷകനിലേക്കെത്തിയത്.

ഇപ്പോഴത് പുഴുവിലെ കുട്ടനിലെത്തി നില്‍ക്കുകയാണ്. കടുത്ത ജാതീയത ഉള്ളില്‍ പേറിയ, സ്വാര്‍ത്ഥനായ കുട്ടനെ അതിമനോഹരമായാണ് മമ്മൂട്ടി പുഴുവില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സിനിമാ മേഖലയിലും സാമൂഹിക സാംസ്‌കാരിക ഇടങ്ങളിലുമെല്ലാം പുഴു ചര്‍ച്ചയാവുകയാണ്.

മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്ന് പറയുകയാണ് നടി കനി കുസൃതി.

‘അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ. അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി,’ എന്നാണ് കനി ഫേസ്ബുക്കില്‍ കുറിച്ചത്.

May be an image of 1 person

കഴിഞ്ഞ മെയ് 12നാണ് പുഴു സോണി ലിവില്‍ റിലീസ് ചെയ്തത്. വലിയ പ്രേക്ഷകപ്രശംസയാണ് റിലീസിന് പിന്നാലെ ചിത്രത്തിന് ലഭിച്ചത്. സോണി ലിവില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണില്‍ തുടരുകയാണ് ചിത്രം. റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, കോട്ടയം രമേശ്, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം ഈ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം തരംഗമായതിന് പിന്നാലെ പ്രതിസന്ധിയിലായ തിയേറ്ററുകള്‍ക്കും വലിയ ഉണര്‍വ് നല്‍കിയിരുന്നു. സി.ബി.ഐ 5 ദി ബ്രെയ്‌ന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നുവെങ്കിലും ചിത്രത്തിന്റെ വാണിജ്യവിജയത്തെ അതൊന്നും ബാധിച്ചിരുന്നില്ല.

Content Highlight: kani kusruthi says let mammootty live for another thousand years

We use cookies to give you the best possible experience. Learn more