| Sunday, 31st January 2021, 12:59 pm

അയ്യേ ചുവപ്പ് ലിപ്സ്റ്റിക് ഇട്ടോ എന്ന് ചോദിക്കുന്നവരോട്, അറിഞ്ഞു കൊണ്ട് തന്നെയാണ് റിഹാനയുടെ ലിപ്സ്റ്റിക് ഇട്ട് പോയതെന്ന് കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ താന്‍ റെഡ് ലിപ്സ്റ്റിക്ക് ഇട്ട് പോവാനുണ്ടായ കാരണത്തെക്കുറിച്ച് പറഞ്ഞ് നടി കനി കുസൃതി. ലോക പ്രശസ്തയായ ഗായിക റിഹാനയുടെ ഫെന്റിബ്യൂട്ടീ എന്ന ബ്രാന്റിലെ യൂണിവേഴ്‌സല്‍ റെഡ് ലിപ്സ്റ്റിക്കാണ് താന്‍ ചടങ്ങിനായി ഇട്ടതെന്ന് കനി പറയുന്നു.

കറുത്ത നിറമുള്ള തൊലിയുള്ളവര്‍ക്ക് ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഇണങ്ങില്ലെന്ന പറച്ചിലുകള്‍ക്കെതിരെയാണ് റിഹാനയുടെ ചുവന്ന ലിപ്സ്റ്റിക്ക് ഉണ്ടാക്കിയിട്ടുള്ളതെന്നും അതുകൊണ്ടാണ് ആ ലിപ്സ്റ്റിക്ക് തന്നെ താന്‍ തെരഞ്ഞെടുത്തതെന്നും കനി പറയുന്നു.

അയ്യേ ലിപ്സ്റ്റിക് ഇട്ടോ എന്ന മലയാളി ചോദ്യത്തിന് അറിഞ്ഞു കൊണ്ട് തന്നെ ആണ് ലോകപ്രശസ്തയായ റിഹാനയുടെ റെഡ് ലിപ്സ്റ്റിക് ഇട്ട് പോയത്. കനി പറഞ്ഞു.

ലൈഫ്‌സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റാപ്പറായ റോക്കി വെളുത്ത തൊലിയുള്ളവര്‍ക്കാണ് ചുവന്ന ലിപ്സ്റ്റിക്ക് ചേരുന്നത് എന്ന് പറഞ്ഞതിനെക്കുറിച്ചും ആ പരാമര്‍ശം വിമര്‍ശം ഏറ്റുവാങ്ങിയതിനെക്കുറിച്ചും പോസ്റ്റില്‍ കനി പറയുന്നു.

കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ ചുണ്ടുകള്‍ ഒരേ സമയം കളിയാക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നതാണെന്നും അത് ഒരിക്കലും ചുവപ്പ് നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യപ്പെടരുതെന്നും മറിച്ചുവെക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുധാരണയാണ് റാപ്പര്‍ നേരിട്ട വിമര്‍ശനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതെന്ന ലേഖനത്തിലെ ഭാഗവും കനി പോസ്റ്റില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.

യൂണിവേഴ്‌സല്‍ ലിപ്സ്റ്റിക്കിനെ കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്കായി വിവരങ്ങള്‍ അടങ്ങിയ ലിങ്കും കനി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kani Kusruthi says about Rihannas read lip stick

Latest Stories

We use cookies to give you the best possible experience. Learn more