| Sunday, 3rd January 2021, 5:56 pm

'അതുകൊണ്ട് മാത്രമാണ് ചുറ്റുമുള്ള ആളുകള്‍ കുറ്റം പറയാത്ത രീതിയില്‍ എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചത്'; കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ കുറച്ച് വേഷങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ചെയ്ത കഥാപാത്രങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാനത്തെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചതോടെ കനിയെന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതാനുഭവങ്ങള്‍ തുറന്നുപറയുകയാണ് കന്യക മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കനി കുസൃതി.

തന്റെ അച്ഛനും അമ്മയുമായ മൈത്രേയനും ജയശ്രീയും ലിവിംങ്ങ് ടുഗെതര്‍ തെരഞ്ഞെടുത്തവരാണെന്നും അവരുടെ ജീവിതം തനിക്കേറെ സന്തോഷം തരുന്നതാണെന്നും കനി കുസൃതി പറയുന്നു. എന്നാല്‍ കുട്ടിയായിരിക്കുമ്പോള്‍ തന്റെ കുടുംബം ഒരു സാധാരണ കുടുംബം പോലെ ആയിരിക്കണമെന്ന് കരുതിയിരുന്നതായും നടി പറയുന്നു. അക്കാര്യം മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കിലും താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് തോന്നുന്നതെന്നും കനി പറയുന്നു.

‘സാധാരണ കുടുംബമാകണം എന്നാഗ്രഹിച്ചതിന്റെ അര്‍ത്ഥം പലര്‍ക്കും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. അങ്ങനെ ആഗ്രഹിച്ചിട്ടുമില്ല. ചുറ്റുമുള്ള മുതിര്‍ന്ന ആളുകള്‍ എന്റെ മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് കേട്ട് നിവൃത്തികേട് കൊണ്ട് ചിന്തിക്കുന്നതാണ്. സ്വന്തം മാതാപിതാക്കളോട് സ്‌നേഹമുണ്ടെങ്കില്‍ അവരെ ആരും കുറ്റപ്പെടുത്തുന്നത് കേട്ടുനില്‍ക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് മാത്രമാണ് ചുറ്റുമുള്ള ആളുകള്‍ കുറ്റം പറയാത്ത രീതിയില്‍ എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചത്. അല്ലാതെ അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയിട്ടല്ല’, കനി കുസൃതി പറയുന്നു.

മോഡലിംഗും അഭിനയവും തുടങ്ങിയ സമയത്തു തന്നെ മാതാപിതാക്കളാണ് തന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് മനസ്സിലാക്കിയിരുന്നെന്നും മറ്റുള്ളവര്‍ പറയുന്നത് നോക്കേണ്ട കാര്യമില്ലെന്നും അഭിമുഖത്തില്‍ കനി കൂട്ടിച്ചേര്‍ത്തു.

നാടകം, സിനിമ, സീരിയല്‍ എന്നിവയ്ക്ക് പുറമെ ഗാര്‍ഡനിംഗും തനിക്ക് ഇഷ്ടമാണെന്നും കനി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Kani Kusruthi says about her father and mother

We use cookies to give you the best possible experience. Learn more