|

മാളില്‍ ഷോപ്പിംഗിന് വന്നപ്പോള്‍ പിടിച്ചുനിര്‍ത്തിയതാണോ; ഗിരീഷ് എ.ഡി. മറുപടി പറയണം: ചര്‍ച്ചയായി സൂപ്പര്‍ ശരണ്യയിലെ കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ സൂപ്പര്‍ ശരണ്യ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ്. കഴിഞ്ഞ മാര്‍ച്ച് 11ന് ചിത്രം ഒ.ടി.ടി റിലീസായി സീ ഫൈവിലും എത്തിയിരുന്നു. ഇതോടെ ചിത്രം വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്.

ചത്രത്തിന്റെ അവസാന ഭാഗത്ത് വന്നുപോകുന്ന ഗസ്റ്റ് റോളുകളാണ് ആന്റി വര്‍ഗീസിന്റെ സുമേഷേട്ടനും മാളില്‍ നിന്ന് മിന്നായം പോലെ വന്നുപോകുന്ന കനി കുസൃതിയുടെ രംഗവും.

എന്നാല്‍ കനിയുടെ കഥാപാത്രത്തെ കാണിച്ചതുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷ് എ.ഡി. എന്താണ് ഉദ്ദേശിച്ചതെന്ന് എന്നാണ് ഇപ്പോള്‍ മൂവി ഗ്രൂപ്പുകളില്‍ നടക്കുന്ന രസകമായി ചര്‍ച്ച.

മാളില്‍ പുള്ളിക്കാരി ഷോപ്പിംഗിന് വന്നപ്പോള്‍ പിടിച്ചുനിര്‍ത്തിയതാണോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഇതുസംബന്ധിച്ച് സിനി ഫില്‍ ഗ്രൂപ്പില്‍ വൈഷാഖ് സി. പ്രദീപ് എഴുതിയ രസകരമായ കുറിപ്പ് ഇങ്ങനെ.

‘സൂപ്പര്‍ ശരണ്യ തിയേറ്ററില്‍ കണ്ട അന്നുതൊട്ടുള്ള സംശയമാണ് എന്തിനായിരുന്നു ഇങ്ങനെ ഒരു അഥിതി റോള്‍ കനി കുസൃതി പടത്തില്‍ ചെയ്തത്, പ്രസ്തുത സീന്‍ ഒരു ഷോപ്പിംഗ് മാളിന്റെയോ മറ്റോ പാര്‍ക്കിംഗില്‍ ആണ്,

അവിടെ ഷൂട്ടിംഗ് ദിവസം പുള്ളിക്കാരി ഷോപ്പിംഗിന് വന്നപ്പോള്‍ പിടിച്ചുനിര്‍ത്തിയത് ആണോ, അതോ സൗഹൃദത്തിന്റെ പേരിലാണോ അതുമല്ലെങ്കില്‍ വേറെ ഏതോ സിനിമയില്‍ നിന്ന് ഇറങ്ങി പോവുന്ന കഥാപാത്രം ആണോ. ഗിരീഷ് എ.ഡി. ഇതിനുത്തരം പറയണം’

കനിയുടെ ചിത്രത്തിലെ രംഗം വെച്ചുള്ള ട്രോള്‍ മീമുകളും വരുന്നുണ്ട്. മാളില്‍ അടി നടക്കുന്ന രംഗത്തില്‍ അര്‍ജുന്‍ അശോകനേയും ആന്റണി വര്‍ഗീസിനേയും കണ്ട് ‘ഹായ് അജഗാജാന്തരം ഷൂട്ടിങ്ങ്’ എന്ന് കനി പറയുന്ന മീമാണ് ഇതിലൊന്ന്.

പടയാണ് കനി കസൃതിയുടേതാതി അവസാനമിറങ്ങിയ ചിത്രം. സിനിമയില്‍ ശക്തമായ കഥാപാത്രത്തെയാണ് കനി അവതരിപ്പിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് കനി ശ്രദ്ധിക്കപ്പെടുന്നത്. ബിരിയാണി എന്ന ചലച്ചിത്രത്തിലൂടെ 2019ല്‍ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

കനി പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ ഒ.കെ. കമ്പ്യൂട്ടര്‍, മഹാറാണി എന്നീ സീരിസുകളും ശ്രദ്ധ നേടിയിരുന്നു.

CONTENT HIGHLIGHTS: Kani Kusruthi Role in Super Saranya discussed in Social media

Video Stories