എനിക്കെന്റെ മുഖം പോലെ തന്നെയാണ് മറ്റ് ശരീരഭാഗങ്ങളും: അത് കാണിക്കാന്‍ എന്തിന് നാണിക്കണം: കനി കുസൃതി
Daily News
എനിക്കെന്റെ മുഖം പോലെ തന്നെയാണ് മറ്റ് ശരീരഭാഗങ്ങളും: അത് കാണിക്കാന്‍ എന്തിന് നാണിക്കണം: കനി കുസൃതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2016, 3:14 pm

ഇതെന്റെ പ്രഫഷനാണ്. ഞാന്‍ ഒരിക്കലും വിമര്‍ശനങ്ങള്‍ക്കെതിരല്ല, ഒരു ഫോട്ടോഷൂട്ട് വന്നാല്‍ അതിന്റെ ലൈറ്റിങ് മുതല്‍ ഞാന്‍ പോസ് ചെയ്തതു വരെ ശരിയായിട്ടില്ലെന്ന് അഭിപ്രായം പറയാന്‍ കാണുന്നവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.


ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുകയെന്നും അതില്‍ ആരേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും  അഭിനേത്രിയും മോഡലുമായ കനി കുസൃതി.

മോഡലിങ് ഒരു പ്രഫഷന്‍ ആക്കണമെന്ന് താന്‍ ഒരിക്കലും ആലോചിച്ചിരുന്നില്ല. ഫോട്ടോ ഷൂട്ടില്‍ ഹോട്ട് ലുക്കാണെന്ന് ചിലര്‍ പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഹോട്ട് ലുക്ക് എന്ന് മനസിലാകുന്നില്ല. അല്‍പ്പം ശരീരഭാഗം കാണിക്കുന്നതാണോ ഹോട്ട് ലുക്ക് എന്നും കനി ചോദിക്കുന്നു. മനോരമ ഓണ്‍ലൈനിന് വേണ്ടി വീണ ചിറയ്ക്കല്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കനി.


Also Read: നാലു ഭാര്യമാരെ എങ്ങനെ കൊണ്ടുപോകുമെന്ന് ചോദിച്ച എം.കെ മുനീറിന് കെ.ടി ജലീലിന്റെ തകര്‍പ്പന്‍ മറുപടി: വീഡിയോ കാണാം


ഇതെന്റെ പ്രഫഷനാണ്. ഞാന്‍ ഒരിക്കലും വിമര്‍ശനങ്ങള്‍ക്കെതിരല്ല, ഒരു ഫോട്ടോഷൂട്ട് വന്നാല്‍ അതിന്റെ ലൈറ്റിങ് മുതല്‍ ഞാന്‍ പോസ് ചെയ്തതു വരെ ശരിയായിട്ടില്ലെന്ന് അഭിപ്രായം പറയാന്‍ കാണുന്നവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

എന്നാല്‍ അതൊരിക്കലും അവളുടെ വസ്ത്രം കുറഞ്ഞു പോയി എന്ന രീതിയിലേക്കാവരുതെന്നും കനി പറയുന്നു. ചില സിനിമകള്‍ക്കു വേണ്ടി ഞാന്‍ ന്യൂഡ് ആയി അഭിനയിച്ചിട്ടുണ്ട്. അതെന്റെ ജോലിയാണ്, അതിനോട് നൂറുശതമാനവും ആത്മാര്‍ഥത പുലര്‍ത്തേണ്ടതുകൊണ്ടാണ് അത്തരത്തില്‍ ചെയ്യുന്നത്.


Must Read: ജേക്കബ് വടക്കാഞ്ചേരിയുടെ വേദിയില്‍ അനില്‍ അക്കര: വി.കെ.സിക്ക് പഠിക്കണമെന്ന് അനില്‍ അക്കരയോട് സോഷ്യല്‍ മീഡിയ


kani2

ഒരാളുടെ വ്യക്തിപരവും തൊഴില്‍പരവും ഒക്കെയായ കാര്യങ്ങള്‍ ആണതെന്നു മനസിലാക്കുകയാണു വേണ്ടത്. അല്ലാത്ത തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടി കൊടുക്കേണ്ട കാര്യമേയില്ല.

എനിക്കെന്റെ മുഖം പോലെ തന്നെയാണ് കൈകാലുകളും മറ്റു ശരീരഭാഗങ്ങളുമൊക്കെ, അതു ഫോട്ടോയാക്കി പോസ്റ്റു ചെയ്യാന്‍ ഞാനെന്തിനു നാണിക്കണമെന്നും കനി ചോദിക്കുന്നു.


Don”t Miss: 2016ലെ പിണറായിയോട് 1977ലെ പിണറായി ചോദിക്കുന്നു; സര്‍, ഇതാണോ രാഷ്ട്രീയം?


നാടകമാണ് എന്നിലെ വ്യക്തിയുടെ വളര്‍ച്ചയെ ഒരുപാടു സഹായിച്ചത്. എന്നിലുണ്ടായിരുന്ന പൊള്ളത്തരങ്ങള്‍ ഒക്കെ മാറി ഞാന്‍ കൂടുതല്‍ ഞാനായി മാറിയത് നാടകത്തിലൂടെയാണ്. ആദ്യമൊക്കെ പല കാര്യങ്ങളും ചെയ്യുന്നതിനു മുമ്പ് മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നൊക്കെ ചിന്തിക്കുമായിരുന്നു, എന്നാല്‍ അതൊക്കെ മാറ്റിയെടുക്കാന്‍ ഇപ്പോള്‍ സാധിച്ചെന്നും കനി പറയുന്നു.