| Sunday, 2nd June 2024, 8:58 am

എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ഫഹദിന്റെ പെർഫോമൻസ് അതാണ്: കനി കുസൃതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷം തിയേറ്ററിലെത്തി വലിയ വിജയമായ ഫഹദ് ഫാസിൽ ചിത്രമായിരുന്നു ആവേശം. രോമാഞ്ചത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ ഹൈപ്പുള്ള സിനിമയായിരുന്നു ഇത്. റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന പുറത്തിറങ്ങിയ ചിത്രം 100 കോടിക്ക് മുകളിൽ ബോക്സ്‌ ഓഫീസിൽ കളക്ട് ചെയ്തിരുന്നു.

ഇപ്പോൾ ആവേശത്തെ കുറിച്ചും ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് നടി കനി കുസൃതി. ആവേശം തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ഫഹദ് അതിഗംഭീരമായി അഭിനയിച്ചുവെന്നും കനി പറയുന്നു. വ്യക്തിപരമായി ഫഹദിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനമാണ് ചിത്രത്തിലേതെന്നും കനി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

‘ആവേശം എനിക്കൊരുപാട് എന്റര്‍ടെയ്ന്‍ഡ് ആയ സിനിമയായിരുന്നു. ഫഹദ് ഫാസില്‍ അതിഗംഭീരമായി അഭിനയിച്ചു. എനിക്ക് ഭയങ്കര ഇഷ്ടമായി. എനിക്ക് വ്യക്തിപരമായി ഫഹദിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പെര്‍ഫോമന്‍സാണ്,’കനി പറയുന്നു.

സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ആവേശത്തിൽ ഒരു കിടിലൻ സ്ത്രീ കഥാപാത്രം ഉണ്ടെങ്കിൽ നന്നായേനയെന്ന് തനിക്ക് തോന്നിയെന്നും കനി കൂട്ടിച്ചേർത്തു.

‘സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇതില്‍ ഒരു കിടിലന്‍ സ്ത്രീ കഥാപാത്രമുണ്ടായിരുന്നെങ്കില്‍ എന്ത് രസമായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. അത് നമ്മള്‍ അങ്ങനെ ആലോചിക്കും.

ആ ജെന്‍ഡറില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കും സിനിമയില്‍ സ്ത്രീ കഥാപാത്രമുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചത്.
ഇവിടെ ട്രാന്‍സ്‌ജെന്‍ഡറുണ്ട്, ട്രാന്‍സ്‌വുമണുണ്ട്, ട്രാന്‍സ്‌മെന്‍ ഉണ്ട്. നമ്മള്‍ ഒരുപാട് ജെന്‍ഡേര്‍സുള്ള ലോകമാണല്ലോ ഇത്. അവര്‍ക്കൊന്നും ഒരു കഥാപാത്രവും എഴുതിയിട്ടില്ല. സ്ത്രീകള്‍ക്ക് വല്ലപ്പോഴെങ്കിലും ഒരു കഥാപാത്രം കിട്ടുന്നുണ്ട് (ചിരി),’കനി പറഞ്ഞു.

Content Highlight: Kani Kusruthi About Performance Of Fahad Fazil In Avesham Movie

We use cookies to give you the best possible experience. Learn more