2019 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു കനിയ്ക്ക് അവാര്‍ഡ് കിട്ടിയത്. ഇപ്പോഴിതാ മുഖ്യധാരാ സിനിമകളില്‍ നായികാപ്രാധാന്യമുള്ള റോളുകള്‍ കിട്ടുന്നതിനെക്കുറിച്ച് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ കനി.
ആളുകള്‍ക്ക് കനി എന്തോ അങ്ങനെയേ അഭിനയിക്കൂ എന്നൊരു ധാരണയുണ്ടെന്ന് തോന്നുന്നുവെന്നാണ് നടി പറയുന്നത്. ചില സിനിമകളുടെ ഓഡീഷന് താന്‍ വരട്ടെ എന്നു ചോദിക്കുമ്പോള്‍ കനിയെ ഞങ്ങള്‍ക്കറിയാം കനിക്ക് ഒരു ഇമേജുണ്ട് എന്ന് സംവിധായകര്‍ പറയുന്നതായും അഭിമുഖത്തില്‍ ഇവര്‍ പറയുന്നു.
ആരും തന്നെ ഓഡീഷന് വിളിക്കാറില്ലെന്നും കാസ്റ്റ് ചെയ്യും മുമ്പേ ഓപ്പണായി ഓഡീഷന് ഇരുന്നുകൂടേയെന്നും അതിനെന്താ സമ്മതിക്കാത്തതെന്ന് തോന്നാറുണ്ടെന്നും കനി പറയുന്നു. നടിയെന്ന നിലയില്‍ തന്റെ പൊട്ടന്‍ഷ്യല്‍ സാക്ഷാത്കരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടാറില്ലെന്നും കനി കൂട്ടിച്ചേര്‍ത്തു.
തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് കവര്‍ ഫോട്ടോയായി കൊടുത്തതില്‍ ഗൃഹലക്ഷ്മിക്കെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം കനി രംഗത്തു വന്നിരുന്നു. തന്റെ യഥാര്‍ത്ഥ നിറവും കയ്യിലെ രോമങ്ങളും എഡിറ്റ് ചെയ്ത ഫോട്ടോയില്‍ ഇല്ലെന്നും യഥാര്‍ത്ഥ ചിത്രം കൊടുത്താല്‍ മതിയായിരുന്നില്ലേ എന്നും കനി ചോദിച്ചിരുന്നു. മനക്കരുത്തുള്ള പെണ്ണുങ്ങളാണ് മാതൃക എന്ന തലക്കെട്ടോടെ കൊടുത്ത കനിയുടെ അഭിമുഖത്തിന്റെ ഭാഗമായാണ് ഗൃഹലക്ഷ്മി അവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നത്. അതില്‍ കവര്‍ ഫോട്ടോയില്‍ നടത്തിയ മിനുക്കു പണികള്‍ക്കെതിരെ കനി മാത്രമല്ല മറ്റ് ചില വ്യക്തികളും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kani Kusruthi about movie selections in film industry